Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഛത്തിസ്​ഗഢ്​:...

ഛത്തിസ്​ഗഢ്​: കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞു

text_fields
bookmark_border
ഹൈദരാബാദ്: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ വെള്ളിയാഴ്ച മാവോവാദി ക്യാമ്പിനുനേരെ നക്സൽ വിരുദ്ധസേന നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട മാവോവാദികളെ തിരിച്ചറിഞ്ഞു. തെലങ്കാനയിലെ മുതിർന്ന പൊലീസ് ഉേദ്യാഗസ്ഥരാണ് വിവരം പുറത്തുവിട്ടത്. അഞ്ചു ലക്ഷം രൂപ തലക്ക് വിലയിട്ട മുതിർന്ന മാവോവാദി നേതാവ് ദാദാബോനിയ സ്വാമി എന്ന പ്രഭാകർ അടക്കം 10 പേരും ജൂനിയർ കമാൻഡോ സുശീൽ കുമാറുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ പ്രഭാകർ നിരോധിത സി.പി.െഎ (മാവോയിസ്റ്റ്) ഡിവിഷനൽ കമ്മിറ്റിയംഗമാണ്. വെള്ളിയാഴ്ച രാവിലെ 6.30ഒാടെ പുജാരി കങ്കർ വനമേഖലയിൽ തമ്പടിച്ച മാവോവാദി ക്യാമ്പിനു നേരെ ഛത്തിസ്ഗഢ് പൊലീസി​െൻറ നേതൃത്വത്തിൽ സംയുക്ത സേനയാണ് മിന്നലാക്രമണം നടത്തിയത്. ഇദു, ബുദ്രി, രമെ, മല്ലേഷ്, കമല, കോസി, സുക്കി, രത്ന, സോംബി എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ഇവരിൽ കൂടുതൽ പേരും മാവോവാദികളുടെ സായുധ യൂനിറ്റ് ആയ 'ദളം' അംഗങ്ങളാണ്. ജൂനിയർ കമാൻഡോയുടെയും രണ്ട് മാവോവാദികളുടെയും മൃതദേഹം വെള്ളിയാഴ്ചതന്നെ തെലങ്കാനയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ബാക്കി മൃതദേഹങ്ങളാണ് ശനിയാഴ്ചയോടെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൊല്ലപ്പെട്ടവരിൽ ഏഴു പേർ വനിതകളാണ്.
Show Full Article
TAGS:LOCAL NEWS 
Next Story