Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏനാമാവ് റോഡ്...

ഏനാമാവ് റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് താലൂക്ക് സമിതി

text_fields
bookmark_border
ചാവക്കാട്: പൈപ്പിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായി തകർന്നു കിടക്കുന്ന ഏനാമാവ് റോഡി​െൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് താലൂക്ക് വികസന സമിതി. ചാവക്കാട്- നഗരസഭാ ബസ് സ്റ്റാൻഡ് മുതൽ പഞ്ചാരമുക്ക് വരെയുള്ള മേഖലയിലാണ് ശുദ്ധജല വിതരണ പൈപ്പിടാൻ വേണ്ടി റോഡി​െൻറ പാതിയിലേറെയുള്ള ഭാഗം പൊളിച്ചിട്ടിരിക്കുന്നത്. യാത്രാ ക്ലേശത്തിന് പുറമെ രൂക്ഷപൊടിശല്യം കാരണം ജനം ദുരിതത്തിലായെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് ചിറമ്മല്‍ വിശദീകരിച്ചു. പ്രദേശത്തെ ജനങ്ങളും വ്യാപാരികളും സന്നദ്ധ സംഘടനകളും നിരന്തരം പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ല. റോഡ് എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സീബ്ര ലൈന്‍ വരക്കുന്നതിലും റോഡരികിൽ കൂട്ടിയിട്ട മരത്തടി നീക്കം ചെയ്യുന്നതിനും പഞ്ചായത്തുമായി സഹകരിക്കാന്‍ തയാറാവാത്ത നിലപാടാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി ആരോപിച്ചു. പഞ്ചായത്തുമായി ഏറ്റുമുട്ടുന്ന നയമാണ് ദേശീയപാത അധികൃതര്‍ തുടരുന്നതെങ്കില്‍ തിരിച്ചും ഇതേനയം പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മറുപടി പറയാന്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും യോഗത്തില്‍ എത്താതിരുന്നത് താലൂക്ക് വികസന സമിതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി. വേനല്‍ കടുത്തിട്ടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തില്‍ ഇടപെടല്‍ നടത്തുകയോ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്രതിനിധിയായെത്തിയ കൗൺസിലർ കെ.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. എറണാകുളം, കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ തെക്കേ ബൈപാസ് ജങ്ഷനില്‍ ഇറക്കി ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചാവക്കാട് നിറം സാംസ്‌കാരികവേദി ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റാന്‍ഡിലേക്ക് എല്ലാ ബസും കയറാന്‍ നടപടി വേണം. നഗരത്തിലെ റോഡുകളില്‍ പരസ്യമെഴുതിയ അനാവശ്യ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാരണം റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ കെ. പ്രേംചന്ദ്, പഞ്ചായത്ത് പ്രസിഡൻറുമാരായ അബു വടക്കയില്‍, സന്ധ്യാ രാമകൃഷ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.എ. പ്രശാന്തന്‍, എൻ.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീന്‍, കേരള കോൺഗ്രസ് ബി പ്രതിനിധി ടി.പി. ഷാഹു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story