Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.എൽ സൈബർ പാർക്കിലെ...

യു.എൽ സൈബർ പാർക്കിലെ സ്​റ്റാർട്ടപ് തേടി സൗദി നി​േക്ഷപകർ

text_fields
bookmark_border
കോഴിക്കോട്: മലയാളി യുവാക്കളുടെ നൂതനമായ സ്റ്റാർട്ടപ് സംരംഭത്തിലേക്ക് നിക്ഷേപവുമായി സൗദി അറേബ്യയിൽനിന്ന് വ്യവസായികെളത്തി. അബ്ദോ അഹമ്മദ് അബാദി ഖാതിബ്, ഖാലിദ് സഹീദ് അബൂസൈനാഹും എന്നിവരാണ് യു.എൽ സൈബർ പാർക്കിലെ കേരള സ്റ്റാർട്ടപ് മിഷനിലെ കമ്പനിയായ സോഫ്റ്റ്ഫ്രൂട്ട് സൊലൂഷനിൽ പണം നിക്ഷേപിക്കുന്നത്. യു.എൽ സൈബർ പാർക്കിൽ ആദ്യമായാണ് സ്റ്റാർട്ടപ് കമ്പനിയിൽ വിദേശികൾ നിേക്ഷപത്തിനെത്തുന്നത്. പ്രോപർട്ടി മാനേജ്മ​െൻറ് സുഗമമായി നിയന്ത്രിക്കാൻ സാധിക്കുന്ന 'എജ്റാത്തി' എന്ന ആപ്പാണ് സോഫ്റ്റ്ഫ്രൂട്ട് നിർമിച്ചത്. ബിൽഡേഴ്സിെനയും െറസിഡൻറ്സ് അസോസിയേഷൻ റിയല്‍ എസ്റ്റേറ്റിനേയും ലക്ഷ്യം വെച്ചാണ് ആപ്ലിക്കേഷൻ. ഐ.ഒ.എസ് ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ പ്രതേകം ആപ്പുകളും വെബ്സൈറ്റ് വഴിയും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന രീതിയിലാണ് സോഫ്റ്റ്െവയർ സജ്ജീകരിച്ചിരിക്കുന്നത്. ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതിലൂടെ ബിൽഡേഴ്സിനും െറസിഡൻറ്സ് അസോസിയേഷനും റിയല്‍ എസ്റ്റേറ്റിനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുമെന്ന് സംരഭകർ അവകാശപ്പെടുന്നു. ഷംനാസ് തട്ടൂർ, നിഷാദ് കെ. സലീം, ഒ.എൻ. അംജദ് അലി എന്നിവരാണ് സോഫ്റ്റ്ഫ്രൂട്ട് സൊലൂഷന് പിന്നിലെ സാന്നിധ്യം.
Show Full Article
TAGS:LOCAL NEWS 
Next Story