Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎളവള്ളി...

എളവള്ളി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിക്ക്​ വിജയം

text_fields
bookmark_border
പാവറട്ടി: എളവള്ളി വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്ക് വിജയം. ബി.ജെ.പി സ്ഥാനാർഥി ലയേഷ് പറക്കാട്ടാണ് രണ്ട് വോട്ടി​െൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 63 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയിച്ച വാർഡാണിത്. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. പോൾ ചെയ്ത 1217 വോട്ടിൽ 484 വോട്ട് ലയേഷിനും 482 എൽ.ഡി.എഫ് സ്ഥാനാർഥി സനൽ കുന്നത്തുള്ളിക്കും ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർഥി അജിതൻ പറങ്ങനാട്ടിന് 248 വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാർഥിക്ക് മൂന്ന് വോട്ടും കിട്ടി. കഴിഞ്ഞ തവണ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി സനൽ കുന്നത്തുള്ളി എൽ.ഡി.എഫിലേക്ക് മാറിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സനൽ തന്നെയായിരുന്നു ഇടതു സ്ഥാനാർഥി . പറക്കാട്ട് എ.എൽ.പി സ്കൂളിൽ ഏഴ് മണിക്കാണ് പോളിങ് തുടങ്ങിയത്. ഡി.ഇ.ഒ എൻ.ആർ. മല്ലിക റിേട്ടണിങ് ഒാഫിസറായി. ബി.ജെ.പി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയേക്കാൾ 10 വോട്ട് കുറവായിരുന്നു ബി.ജെ.പിക്ക്.
Show Full Article
TAGS:LOCAL NEWS 
Next Story