Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന സമ്മേളനം നാളെ

സംസ്ഥാന സമ്മേളനം നാളെ

text_fields
bookmark_border
തൃശൂർ: ദലിത്- ആദിവാസി ഇൻഡിപെൻഡൻറ് സോഷ്യൽ അസംബ്ലി (ഡി.ഐ.എസ്.എ) സംസ്ഥാന സമ്മേളനം ഞായറാഴ്ച തൃശൂരിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് എം.എ. ലക്ഷ്മണൻ അറിയിച്ചു. ടൗൺഹാളിൽ ഉച്ചക്ക് രണ്ടിന് 'സാമ്പത്തിക സംവരണം, നവ ബ്രാഹ്മണിസം' വിഷയത്തിൽ സെമിനാർ ദലിത് ചിന്തകൻ കാഞ്ച ഐലയ്യ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും ചിന്തകനുമായ ആനന്ദ തെൽതുംദെ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കൺവീനർ കെ.വി. രാജേഷ്, കെ.വി. സനൽ, മണി കോട്ടപ്പടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഇ. രഘുനന്ദനന് പുരസ്കാരം തൃശൂർ: ജി. മഹാദേവ​െൻറ സ്മരണക്ക് തൃശൂർ രാഷ്്ട്രസേവ സമിതി ഏർപ്പെടുത്തിയ പുരസ്കാരം ഇ. രഘുനന്ദനന് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. 11,111 രൂപയും പ്രശസ്തി ഫലകവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ജി. മഹാദേവൻ അനുസ്മരണ സമ്മേളനം പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് അഖില ഭാരതീയ സീമാ ജാഗരൺ സംയോജക് എ. ഗോപാലകൃഷ്ണൻ പുരസ്കാര വിതരണം നടത്തും. സമിതി പ്രസിഡൻറ് വി. ശ്രീനിവാസൻ, സെക്രട്ടറി എം.വി. അനന്തപത്മനാഭൻ, പി.എസ്. രഘുനാഥൻ, കെ. സുരേഷ്കുമാർ, പി.വി. ഗോപിനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story