Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യാധിപത്യ...

മദ്യാധിപത്യ ഭീകരതക്കെതിരെ സമൂഹം സമരസജ്ജമാകണം^ബിഷപ്​ ജോഷ്വാ മാർ ഇഗ്നാത്തിയോസ്

text_fields
bookmark_border
മദ്യാധിപത്യ ഭീകരതക്കെതിരെ സമൂഹം സമരസജ്ജമാകണം-ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് തൃശൂർ: മദ്യാധിപത്യ ഭരണ ഭീകരതക്കെതിരെ സമൂഹം സമരസജ്ജമാകണമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. സത്യധർമങ്ങളിൽ വിശ്വസിക്കുന്ന സമൂഹവും നേതാക്കളും മുന്നണിയുടെ സമരവീഥികളിൽ അണിനിരക്കണമെന്നും ബിഷപ് പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി സമരപരിപാടികളുടെ വിശദീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ സി.സി. സാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫലാഹി, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഫാ.ദേവസി പന്തല്ലൂക്കാരൻ, സി. മിനി, കൺവീനർ പി.എൽ. ആൻറണി, വിവിധ സംഘടനാ പ്രതിനിധികളായ ടി. ഗോപകുമാർ, എം.കെ. ബാബു, ശ്രീനിവാസൻ ഇറക്കത്ത്, എം.ഡി. ഗ്രേസ്, ജെയിംസ് മുട്ടിക്കൽ, സരസ്വതി വലപ്പാട്, കെ.എ. ഗോവിന്ദൻ, സേവ്യർ പള്ളിപ്പാട്, പി.വി. ഗംഗാധരൻ, എം.കെ. മദനൻ, ഫാ. വർഗീസ് മുഴുത്തേറ്റ് എന്നിവർ സംസാരിച്ചു. മദ്യ നിരോധനത്തിനായി ഉപവാസ പ്രാർഥനാ യജ്ഞത്തിന് നേതൃത്വം നൽകിയ ഇ.എ. ജോസഫിനെ കൺവെൻഷൻ അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story