Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ റേഷൻ കാർഡിന്​...

പുതിയ റേഷൻ കാർഡിന്​ ജില്ലയിലും അപേക്ഷകർ കുറവ്​​

text_fields
bookmark_border
തൃശൂർ: പുതിയ റേഷൻകാർഡിന് ജില്ലയിലെ താലൂക്കുകളിലും അപേക്ഷകർ കുറവ്. അപേക്ഷ ക്ഷണിച്ച് 15 ദിവസങ്ങൾ പിന്നിടുേമ്പാൾ 3393 അപേക്ഷകളാണ് ജില്ലയിൽ കിട്ടിയത്. ആറ് താലൂക്കുകളിലും സ്ഥിതി സമാനമാണ്. വ്യാഴാഴ്ച മാത്രം 182 അപേക്ഷകൾ എത്തി. തൃശൂർ താലൂക്കിലാണ് കൂടുതൽ അപേക്ഷ ലഭിച്ചത്-1109. 885 അപേക്ഷകളുമായി ചാവക്കാട് രണ്ടാമത്. ചാലക്കുടി താലൂക്കിൽ 527 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. തലപ്പള്ളിയിൽ 414, മുകുന്ദപുരത്ത് 264, കൊടുങ്ങല്ലൂരിൽ 104 അപേക്ഷകൾ അടക്കമാണിത്. നേരത്തെ റേഷൻ അപേക്ഷകൾ സ്വീകരിച്ചപ്പോൾ ഒാരോ ദിവസവും ആയിരത്തിൽ അധികം അപേക്ഷകളാണ് ആറു താലൂക്കുകളിലും ലഭിച്ചിരുന്നത്. കഴിഞ്ഞവർഷം നവംബർ വരെ ജില്ലയിൽ 8,02,979 റേഷൻകാർഡുടമകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1,71,399 കാർഡുകൾ ദാരിദ്ര്യരേഖക്ക് താഴെയുള്ളവയായിരുന്നു. സ്റ്റേറ്റ് സബ്സിഡി ലഭിക്കുന്ന അഥവ രണ്ടുരൂപക്ക് അരി ലഭിച്ചിരുന്ന 3,59,829 കാർഡുകളും എ.പി.എൽ വിഭാഗത്തിൽ 2,15,432 കാർഡുകളും 35 കിലോ അരി പൂർണമായും സൗജന്യമായി ലഭിക്കുന്ന അന്ത്യോദയ വിഭാഗത്തിൽപെട്ട റേഷൻകാർഡുകൾ 56,319 മാണ് ഉണ്ടായിരുന്നത്. പുതിയ സംവിധാനമായ ഭക്ഷ്യഭദ്രത നിയമത്തിൽ മൊത്തം റേഷൻകാർഡുകൾ തന്നെ കുറഞ്ഞിരുന്നു. സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിൽനിന്ന് ഭക്ഷ്യഭദ്രത നിയമത്തിലേക്ക് ചുവടുമാറിയതിന് പിന്നാലെ 26,626 കാർഡുകളുടെ കുറവാണ് ഉണ്ടായിരുന്നത്. റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതിനാല്‍ കാര്‍ഡ് കൊണ്ട് പ്രയോജനമില്ലെന്ന് കരുതുന്നവരും റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കിയാല്‍ അഴി എണ്ണേണ്ടി വരുമെന്ന് വിചാരിച്ച് അപേക്ഷിക്കാതിരിക്കുന്നതുകൊണ്ടൊക്കെയാണ് അപേക്ഷകരുടെ എണ്ണം കുറ‍യാൻ കാരണം. എന്നാൽ കാർഡ് വിഭജനത്തിന് അേപക്ഷ ക്ഷണിക്കുന്നതും കാത്ത് ലക്ഷക്കണക്കിന് പേരുണ്ട്. തറവാട് വീട്ടിൽനിന്ന് മാറി പുതിയ വീട് വെച്ച് താമസിക്കുന്നവരും തറവാട്ടിലെ കാർഡിൽനിന്ന് പേരുമാറ്റി പുതിയ കാർഡിന് ശ്രമിക്കുന്നവരാണവർ. ഇക്കൂട്ടർക്ക് നിലവിൽ അപേക്ഷ നൽകാനാവില്ല. എപ്രിൽ പകുതിയോടെ അപേക്ഷ നൽകാനാവുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story