Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിനോമിനല്‍ ഡയറക്ടറുടെ...

ഫിനോമിനല്‍ ഡയറക്ടറുടെ മക​െൻറ സ്ഥാപനം ക്രൈംബ്രാഞ്ച് അടച്ചു സീല്‍ചെയ്തു

text_fields
bookmark_border
ചാലക്കുടി: കോടികളുടെ തട്ടിപ്പ് നടത്തിയ ഫിനോമിനല്‍ ധനകാര്യസ്ഥാപനത്തി​െൻറ ഡയറക്ടറുടെ മക​െൻറ സ്ഥാപനം ക്രൈംബ്രാഞ്ച് പൂട്ടി സീല്‍ ചെയ്തു. ചാലക്കുടി ടൗണ്‍ഹാള്‍ കോംപ്ലക്‌സിലെ ബി ഫോര്‍ ത്രീ എന്ന റെഡിമെയ്ഡ് സ്ഥാപനമാണ് പൂട്ടിച്ചത്. കേസിലെ പ്രധാന പ്രതികള്‍ ഒളിവില്‍ പോയ സാഹചര്യത്തില്‍ അവരുടെ സ്വത്തുകള്‍ മരവിപ്പിക്കുന്ന നീക്കത്തി​െൻറ ഭാഗമായാണ് നടപടി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കടയിലെത്തി വസ്തുവകകളുടെ കണക്കെടുത്ത ശേഷമാണ് സീല്‍ ചെയ്തത്. ഫിനോമിനലി​െൻറ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കൊരട്ടി കട്ടപ്പുറം സ്വദേശി റാഫേലി​െൻറ മകേൻറതാണ് സ്ഥാപനം. നോര്‍ത്ത് ബസ്സ്റ്റാൻഡ് ജങ്ഷനിൽ മറ്റൊരു റെഡിമെയ്ഡ് സ്ഥാപനവും ഇയാൾ നടത്തുന്നുണ്ട്. കമ്പനിയുടെ പേരിലുള്ള സ്വത്തുവകകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. നിക്ഷേപകര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ഇവ ലേലത്തില്‍ വിൽക്കും. ഒളിവില്‍ പോയ പ്രധാന ഏഴ് പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കമ്പനി ചെയര്‍മാന്‍ എന്‍.കെ. സിങ്, ഡയറക്ടര്‍മാരായ കെ.ഒ. റാഫേല്‍, തെക്കേമഠത്തില്‍ ശ്രീധരന്‍ നായര്‍, സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ബിനോയ് റാഫേല്‍, എന്‍.എന്‍. സുനിലാല്‍ധര്‍, കെ.എ. ജിഫി തുടങ്ങിയവര്‍ക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ്. ഇവരുടെ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഇരുപത്തിനാലായിരത്തോളം പരാതികളാണ് ചാലക്കുടി പൊലീസ് സ്റ്റേഷനിലുള്ളത്. '90കളില്‍ ചാലക്കുടിയില്‍ ആരംഭിച്ച ഈ സ്ഥാപനം 200 കോടിയില്‍ പരം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഒമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി തുകയും മെഡിക്ലെയിം ആനുകൂല്യങ്ങളും നല്‍കാമെന്ന് പറഞ്ഞ സ്ഥാപനം വാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നത്. കമ്പനി ഡയറക്ടര്‍മാരായ കല്ലേറ്റുങ്കര മുത്തിരത്തിപറമ്പില്‍ ഷംസീര്‍ (54), ചാലക്കുടി ചെങ്ങിനിമറ്റം തോമസ് (71) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകര്‍ സമരപരിപാടികള്‍ ആവിഷ്‌കരിച്ചതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ദിവസങ്ങൾക്ക് മുമ്പ് പശ്ചിമ മുംബൈയിലെ ജോസഫ് മാളിയേക്കല്‍ (51), വിലാസ് നര്‍ക്കര്‍ (42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് സി.ഐ.മാരായ എം.വി. മണികണ്ഠന്‍, സജീവ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story