Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെറുതുരുത്തി താഴപ്രയിൽ ...

ചെറുതുരുത്തി താഴപ്രയിൽ അഗ്നിബാധ: ഏ​േഴക്കർ വനം കത്തിനശിച്ചു

text_fields
bookmark_border
ചെറുതുരുത്തി: പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള താഴപ്ര വനമേഖലയിൽ വൻ അഗ്നിബാധ. ഏേഴക്കർ അടിക്കാടുകൾ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച രണ്ടോടെയാണ് വനത്തിലേക്ക് തീ പടർന്നത്. വനപാലകരും ഷൊർണൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജനവാസ മേഖലയിലേക്ക് തീ പടർന്നത് പരിഭ്രാന്തി വർധിപ്പിച്ചു. ശക്തമായ കാറ്റിൽ ഉൾവനത്തിലേക്ക് തീ പടർന്നതാണ് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയത്. രാത്രി ഏറെ വൈകിയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ജനം ആശങ്കപ്പെടേണ്ടെന്ന് തഹസിൽദാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story