Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രൈസ്​റ്റ്​ കോളജില്‍...

ക്രൈസ്​റ്റ്​ കോളജില്‍ സംഘര്‍ഷം

text_fields
bookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കോളജ് ഡേ ആഘോഷത്തിനിടെ വിദ്യാർഥി സംഘര്‍ഷം. ഒരു വിദ്യാർഥിക്ക് പേന കൊണ്ട് കുത്തേറ്റു. മൂന്നാം വര്‍ഷ വിദ്യാർഥി നിബിനാണ് പരിക്കേറ്റത്. ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്ക് ശേഷം സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തെത്തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിർത്തിവെച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാര നിരോധനം: സർവകക്ഷിയോഗം ചേര്‍ന്നു; മാംസക്കച്ചവട സമിതി രൂപവത്കരിച്ചു ഇരിങ്ങാലക്കുട: നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതി​െൻറ ഭാഗമായി മാംസ വ്യാപാരി തൊഴിലാളി യൂനിയന്‍ ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സർവകക്ഷി യോഗം ചേർന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ മാംസക്കച്ചവട സമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ നിയമനടപടി കൈക്കൊള്ളാൻ തീരുമാനിച്ചു. യോഗം കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ തോമസ് ഉണ്ണിയാടന്‍, എം.വി.കെ.ടി.യു ജില്ല പ്രസിഡൻറ് കെ.എഫ്. ഡേവീസ്, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.എ. റിയാസുദ്ദീന്‍, ഡോ. കെ.പി. ജോർജ്, കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, എ.ഐ.ടി.യു.സി നേതാവ് കെ.വി. രാമകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.വി. ആൻറു, റാഫി ആന്‍ഡ്രൂസ്, എ.വി.ടി.യു ജില്ല സെക്രട്ടറി ടി.എ. സിദ്ദീഖ്, ഏരിയ പ്രസിഡൻറ് കെ.എ. ഗോപി, സെക്രട്ടറി ബിനോയ്, പോള്‍ കരിമാലിക്കല്‍ എന്നിവര്‍ സംസാരിച്ചു. സംരക്ഷണസമിതി ചെയര്‍മാനായി കെ.എ. മനോജ്കുമാറിനെയും കണ്‍വീനറായി കെ.പി. ഗോപിയെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story