Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായികാധ്യാപകരുടെ...

കായികാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും ^-മന്ത്രി രവീന്ദ്രനാഥ്

text_fields
bookmark_border
കായികാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും -മന്ത്രി രവീന്ദ്രനാഥ് സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനം ആരംഭിച്ചു തൃശൂര്‍: കായികാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും, ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ്. കേരള പ്രൈവറ്റ് ആൻഡ് ഡിപ്പാര്‍ട്ട്‌മ​െൻറ് സ്‌കൂള്‍ കായികാധ്യാപക സംഘടനകളുടെ സംയുക്ത സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ തസ്തിക സംരക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ അടുത്ത അധ്യയന വര്‍ഷം നടത്തും. കായികാധ്യാപക നിയമനമടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കും -അദ്ദേഹം പറഞ്ഞു. കെ.എം. ബെല്ലാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് വിന്‍സൻറ് കാട്ടൂക്കാരന്‍, റെജി ഇട്ടൂപ്പ്, ടി. ഷാജു, എം. സുനില്‍ കുമാര്‍, ഡെന്നി ജേക്കബ്, എ. മുസ്തഫ, സി.സി. ജോളി തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച രാവിലെ സി.എം.എസ് സ്കൂൾ പരിസരത്ത് നിന്ന് പ്രകടനവും ടൗൺഹാളിൽ പൊതുസമ്മേളനവും നടക്കും. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് യാത്രയയപ്പ്, അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story