Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരപങ്കാളിത്തം...

പൂരപങ്കാളിത്തം ഉപേക്ഷിച്ചു; പകരം കുടുംബത്തിന് സാമ്പത്തിക സഹായം

text_fields
bookmark_border
അവണൂർ: ജീവകാരുണ്യ രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കാരോർ വടക്കുമുറി ഉദയം സമുദായം. ശനിയാഴ്ച നടക്കുന്ന കാരോർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിലെ പങ്കാളിത്തം ഇത്തവണ ഉപേക്ഷിച്ച് സ്വരൂപിച്ച സംഖ്യ അകാലത്തിൽ മരിച്ച സഹപ്രവർത്തക‍​െൻറ കുടുംബത്തിന് നൽകി. അപകടത്തെ തുടർന്ന് മൂന്ന് മാസം മുമ്പ് മരിച്ച കാരോർ വിക്രമ‍​െൻറ ഭാര്യ പ്രീതിക്കാണ് സമുദായം ഭാരവാഹികൾ പണം നൽകിയത്. തൃശൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് 32 ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് വിക്രമൻ മരിച്ചത്. പ്രസിഡൻറ് അനിൽ, സെക്രട്ടറി സുജിത്ത്, ജയൻ ഇടത്തറ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story