Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിണറായി കൊലക്കേസിലും...

'പിണറായി കൊലക്കേസിലും വധശ്രമക്കേസിലും പ്രതിയാണ്​; തെളിവുണ്ട്​' പിണറായിക്കെതിരെ ​ആഞ്ഞടിച്ച്​ കെ. സുധാകരൻ

text_fields
bookmark_border
must/must 'പിണറായി കൊലക്കേസിലും വധശ്രമക്കേസിലും പ്രതിയാണ്; തെളിവുണ്ട്' പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ കണ്ണൂർ: തന്നെ ക്രിമിനെലന്ന് വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ജന്മനാ ക്രിമിനലാണെന്നും കണ്ണൂരിൽ കൊലപാതക രാഷ്ട്രീയത്തിന് തുടക്കംകുറിച്ച നേതാവാണെന്നും കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഞാൻ ഇന്നുവരെ ഒരാൾക്ക് നേരെയും പിച്ചാത്തിപോലും വീശിയിട്ടില്ല. എന്നാൽ, വാടിക്കൽ രാമകൃഷ്ണെന വെട്ടിക്കൊന്നയാളാണ് പിണറായി. അതി​െൻറ രേഖകൾ മംഗലാപുരത്തെ കോടതിയിലുണ്ട്. ''മഞ്ഞമുണ്ടും നീലഷർട്ടും മാടിക്കുത്തി സ്വന്തം ൈകയിൽ വാളെടുത്ത് വെട്ടി''യെന്നാണ് കുറ്റപത്രത്തിൽ മൂന്നാംപ്രതിയായ പിണറായിക്കെതിരായ സാക്ഷിമൊഴി. പിണറായി നേരിട്ട് കത്തികൊണ്ട് കുത്തിയ കണ്ടോത്ത് ഗോപി ഇന്നും ജീവിച്ചിരിപ്പുണ്ട്. ഡി.സി.സി സെക്രട്ടറിയാണ് അദ്ദേഹം. തൊഴിലാളിജാഥ പിരിച്ചുവിടാൻ പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. ഗോപിയെ കുത്തിവീഴ്ത്തിയത് വിജയൻ നേരിട്ടാണ്. ഗോപിയുടെ ദേഹത്ത് കുത്തേറ്റ മുറിവി​െൻറ പാട് ഇപ്പോഴുമുണ്ട്. .26 വർഷം പിണറായി വിജയ​െൻറ ബോഡിഗാർഡായിരുന്ന പിണറായിയിലെ ബാബുവുമായി അകന്നപ്പോൾ അവനെ പാർട്ടിക്കാരെവെച്ച് കൊന്നു. ശേഷം മൃതദേഹം കാണാൻ പോകുന്നതിൽനിന്ന് പിണറായി വിജയൻ നാട്ടുകാരെ വിലക്കി. കോൺഗ്രസുകാരെത്തിയാണ് കുഴികുത്തി മൃതദേഹം സംസ്കരിച്ചത്. ഗൺമാ​െൻറ തോക്ക് വാങ്ങി സുധാകരൻ നാൽപാടി വാസുവിനെ വെടിവെച്ചുവെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിരിച്ചുവിടാൻ ഗൺമാൻ ആളില്ലാത്ത ഭാഗത്തേക്ക് വെടിവെച്ചതാണ്. മരത്തിന് ചുവട്ടിൽ വാസു നിൽക്കുന്നത് ഗൺമാൻ കണ്ടില്ല. വെടിവെച്ചത് അബദ്ധമാണെന്ന് മനസ്സിലാക്കിയ ഞാൻ അപ്പോൾതന്നെ ഗൺമാൻ ജോൺ ജോസഫി​െൻറ ചെകിടത്ത് അടിച്ചിട്ടുണ്ട്. നാൽപാടി വാസുവി​െൻറ സഹോദരൻ നൽകിയ സ്വകാര്യ അന്യായത്തിൽപോലും ഞാൻ വെടിവെച്ചുവെന്ന് പറഞ്ഞിട്ടില്ല സുധാകരൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story