Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവിസ് പെൻഷനറാക്കി,...

സർവിസ് പെൻഷനറാക്കി, വിധവപെൻഷൻ നിഷേധിച്ചു: അധികൃതരുടെ കനിവിന് കാത്ത് ലക്ഷ്മി

text_fields
bookmark_border
കൊടുങ്ങല്ലൂർ: വിധവ പെൻഷൻ വാങ്ങിയിരുന്ന വയോധികയെ സർവിസ് പെൻഷണറാക്കി സൗജന്യ റേഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ചതായി പരാതി. പ്രശ്ന പരിഹാരത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി അവശയായ വയോധിക അധികൃതരുടെ കനിവിന് കാത്തിരിക്കുകയാണ്. പൊയ്യ പഞ്ചായത്തിലെ 15ാം വാർഡ് അസ്തിക്കടവിൽ താമസിക്കുന്ന അഴീക്കോട്ടുകാരൻ വീട്ടിൽ പരേതനായ കൃഷ്ണ‍​െൻറ ഭാര്യ ലക്ഷ്മിയാണ് വിഷമാവസ്ഥയിൽ കഴിയുന്നത്. ബുധനാഴ്ച സമീപവാസിയായ യുവതിയോടൊപ്പം കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഒാഫിസിലെത്തിയെങ്കിലും ഇവർക്ക് അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. നിരാലംബയായ ഇവർ പ്രശ്ന പരിഹാരത്തിനായി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകൾ ഇല്ല. ഉയർന്ന വരുമാനക്കാർക്കുള്ള റേഷൻ കാർഡാണ് ഇവർക്ക് കിട്ടിയിരിക്കുന്നത്. ഇതോടെ സർക്കാർ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടു. റേഷൻ സബ്സിഡിയും കിട്ടുന്നില്ല. രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ച് അയച്ചതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ലക്ഷ്മി. കൂലിപ്പണി ചെയ്ത് പോന്നിരുന്ന ഇവർ പ്രായാധിക്യത്തി​െൻറ അവശതയാൽ തളർന്ന അവസ്ഥയിലുമാണ്. ഏറെ സങ്കടത്തോടെയാണ് ലക്ഷ്മി ബുധനാഴ്ച താലൂക്ക് സപ്ലൈ ഒാഫിസിൽനിന്ന് മടങ്ങിയത്. എവിടെയാണ് അപാകത സംഭവിച്ചതെന്ന് നിശ്ചയമില്ല. ഇനി ഏത് ഓഫിസിൽ എത്തണമെന്നും അറിയില്ലെന്ന് ഇവർ പറഞ്ഞു. പൊതു പ്രവർത്തകരാരും ഇവർക്ക് സഹായഹസ്തം നൽകിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story