Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നഗരസഭ യോഗം...

ചാലക്കുടി നഗരസഭ യോഗം ഫണ്ട് ദുർവിനിയോഗം ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
ചാലക്കുടി: പട്ടികജാതി ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച ആരോപണത്തിൽ ഭരണപക്ഷം വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രതിപക്ഷത്തി​െൻറ ആരോപണം അന്വേഷിക്കാമെന്ന് ഭരണകക്ഷി പാർലമ​െൻററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ അറിയിച്ചെങ്കിലും വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ ഇതംഗീകരിക്കാൻ തയാറായില്ല. ഇതോടെ ഭരണപക്ഷത്തെ വിരുദ്ധ നിലപാട് പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചു. തുടർന്ന് ഇവർ ഇറങ്ങിപ്പോകുകയായിരുന്നു. ഈ വർഷത്തെ പട്ടികജാതി ഫണ്ട് ഉപയോഗിച്ച് 21-ാം വാർഡിൽ പദ്ധതിക്ക് അനുമതി നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് പ്രതിപക്ഷത്തി​െൻറ ആരോപണം. എന്നാൽ അവിടെ മാനദണ്ഡങ്ങൾക്കനുസരിച്ച് പട്ടിക ജാതിക്കാരുണ്ടെന്നും അവർക്ക് വേണ്ടിയാണ് പദ്ധതിയെന്നും ഭരണപക്ഷത്തെ അംഗമായ വി.ജെ. ജോജി വാദിച്ചു. കഴിഞ്ഞ കാലങ്ങളിൽ പട്ടികജാതി ഫണ്ടുകൾ ചില പ്രത്യേക വാർഡുകളിൽ മാത്രം കുത്തകയായി ചെലവഴിക്കുന്നതിനെതിരെയുള്ള നിലപാടാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി.ആർ.പുരത്തും ഉറുമ്പൻകുന്നിലും മാത്രമല്ല എല്ലാ വാർഡിലുമുള്ള പട്ടിക ജാതിക്കാർക്കും പട്ടികജാതി ഫണ്ടി​െൻറ ആനുകൂല്യം ലഭിക്കുന്നതാണ് നീതിയെന്നും ഇവർ വാദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story