Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതപ്രബോധകരെ...

മതപ്രബോധകരെ വേട്ടയാടുന്നതിൽ നിന്ന്​ സർക്കാർ പിന്മാറണം ^ശിഹാബ് തങ്ങൾ

text_fields
bookmark_border
മതപ്രബോധകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണം -ശിഹാബ് തങ്ങൾ തൃശൂർ: ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ മതപ്രബോധനം നിർവഹിക്കുന്ന പ്രഭാഷകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന സർക്കാർ മറുവശത്ത് അന്യായമായി കേസെടുത്ത് പീഡിപ്പിക്കുകയാണ്. ഇത്തരം തെറ്റായ നീക്കങ്ങൾ ന്യൂനപക്ഷ സമുദായത്തിൽ അരക്ഷിത ബോധം സൃഷ്ടിക്കും. ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.പി. കമറുദ്ദീൻ, ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, യൂത്ത് ലീഗ് ഭാരവാഹികളായ എം.എ. സമദ്, ഫൈസൽ ബാഫഖി തങ്ങൾ, പി.എ. അഹമ്മദ് കബീർ, പി.എ. അബ്്ദുൽ കരീം, ആഷിഖ് ചെലവൂർ, പി.പി. അൻവർ സാദത്ത്, എ.എം. നൗഫൽ, പി.എം. മുസ്തഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story