Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യപിച്ച് ഡ്രൈവിങ്:...

മദ്യപിച്ച് ഡ്രൈവിങ്: ലൈസൻസ് റദ്ദാക്കാൻ നടപടി

text_fields
bookmark_border
കൊടുങ്ങല്ലൂർ: മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർെക്കതിരെ നടപടിയുമായി പൊലീസ്. പിടിച്ചെടുത്ത ബസ് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോേട്ടാർ വാഹന വകുപ്പിന് റിേപ്പാർട്ട് നൽകി. കൊടുങ്ങല്ലൂർ -തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന ചിറയത്ത് ലിമിറ്റഡ് സ്റ്റോപ് ബസിലെ ഡ്രൈവർ പീച്ചി പറപറമ്പിൽ രമേഷാണ്(30) അറസ്റ്റിലായത്. രാവിലെ എട്ടിന് കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോകുന്നതിനിെടയാണ് ഡ്രൈവർ കുടുങ്ങിയത്. കൊടുങ്ങല്ലൂർ സി.െഎ പി.സി. ബിജുകുമാറി​െൻറ നേതൃത്വത്തിൽ സ്കൂൾ ബസുകളിലെയും, ലൈൻ ബസുകളിലേയും ഡ്രൈവർമാരെ പരിശോധിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ശാസ്ത്രയാന്‍ സമാപിച്ചു കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ഗവ.കോളജില്‍ നടന്നുവന്ന ശാസ്ത്രയാന്‍ വിജ്ഞാനം, വിനിമയം, വിസ്മയം എന്ന ദ്വിദിന പരിപാടി സമാപിച്ചു. വിവിധ പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ റൂസാ പദ്ധതിയുടെ സഹകരണത്തോടെ ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ ശാസ്ത്രപ്രദര്‍ശനവും സെമിനാറുകളും നടന്നു. പൊതുജനപങ്കാളിത്തം കൊണ്ട് പരിപാടികൾ ശ്രദ്ധേയമായി. പ്രദർശനം കാണാന്‍ സ്കൂള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും എത്തി. സമാപന സമ്മേളനം പ്രിന്‍സിപ്പല്‍ ഡോ. ഐ. അനിത അധ്യക്ഷത വഹിച്ചു. ഡോ.ഇ.എ. നിസി, ഡോ. ജോമി ജോണ്‍, കെ.യു. ശ്രീജ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശാസ്ത്രയാ​െൻറ അവലോകനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story