Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെണ്ണൂത്തുറ ജലാശയം...

വെണ്ണൂത്തുറ ജലാശയം നവീകരിച്ചതിൽ അഴിമതിയെന്ന് ആക്ഷേപം

text_fields
bookmark_border
മാള: അന്നമനട പഞ്ചായത്ത് രണ്ടാം വാർഡിലെ . 2017-18 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടരലക്ഷം ഉപയോഗിച്ചാണ് വെണ്ണൂത്തുറ നവീകരണവും ചുറ്റുമുള്ള കാടു വെട്ടിതെളിക്കലും നടത്തിയത്. ചണ്ടിയും പായലും പുല്ലും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നീക്കിയത്. വഞ്ചി ഉപയോഗിച്ച് പുല്ല് മാറ്റിയിരുന്നു. ഈ രീതിയിൽ കണക്കാക്കിയാല്‍ തന്നെ തുക മുഴുവൻ ചെലവാക്കാനാകിെല്ലന്ന് നാട്ടുകാർ പറഞ്ഞു. നവീകരണത്തിൽ അഴിമതി നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യമുയർന്നിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭം നടത്തുമെന്ന് യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു. എന്നാൽ, ശുദ്ധജല സോത്രസ്സ് നശിച്ചുപോയാല്‍ വേനലില്‍ കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. അന്നമനട പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ വെള്ളം എത്തിക്കുന്നത് ഈ തുറയില്‍ നിന്നാണ്. അന്നമനട പഞ്ചായത്ത് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story