Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവാണിക്കാവ്...

തിരുവാണിക്കാവ് ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾ മുടക്കിയെന്ന് ആരോപണം

text_fields
bookmark_border
തൃപ്രയാർ: കുറുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ ക്ഷേത്രം അധികാരികളും പൊലീസും ചേർന്ന് മുടക്കിയെന്ന് ദലിത് ആദിവാസി ഇൻഡിപെൻഡൻറ് സോഷ്യൽ അസംബ്ലി(ദിശ) ഭാരവാഹികൾ പ്രസ്താവനയിൽ ആരോപിച്ചു. കുംഭ മാസത്തിലെ കാർത്തികനാളിൽ പട്ടികജാതിക്കാരായ പുലയ സമുദായത്തി​െൻറ കാളകളി അടക്കമുള്ള ആചാര അനുഷ്ഠാനങ്ങളും പറയ സമുദായത്തി​െൻറ ദാരികൻ കളി എന്നിവയാണ് മുടക്കിയത്. ഭരണി നാളിൽ ഉത്സവം കഴിഞ്ഞാൽ അന്ന് അർധരാത്രി മുതൽ കർത്തിക നാൾ വൈകുന്നേരം ഏഴുവരെ സ്ഥലത്തെ വള്ളുവ പുലയന് അവരുടെ ആചാര അനുഷ്ഠാനങ്ങൾക്കായി അവകാശം കൈമാറിയിരുന്നു. ഇത് പരമ്പരാഗതമായി നടന്നുവരുന്ന ചടങ്ങാണ്. ഇപ്പോഴത്തെ അവകാശി പുലയ സമുദായത്തിലെ ശിവരാമനാണ്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ പാരമ്പര്യത്തെയും ആചാരങ്ങളെയും നിഷേധിച്ച് കാർത്തിക നാളിൽ നട്ടുച്ചവരെ ആനപ്പൂരം നടത്തി പട്ടികജാതിക്കാരായ സമുദായങ്ങളുടെ ആചാര അനുഷ്ഠാനങ്ങളെ തടയുകയാണ് ക്ഷേത്രം അധികാരികളും പൊലീസും ചെയ്യുന്നത്. കഴിഞ്ഞ ദിവസവും ഇത് ആവർത്തിച്ചു. ഭരണിനാളിൽ വള്ളുവ പുലയൻ അവകാശം വാങ്ങാനെത്തിയപ്പോൾ പുലയത്തറയായി സങ്കൽപിക്കുന്ന സ്ഥലത്ത് പന്തലിട്ട് തടസ്സം സൃഷ്്്ടിച്ചു. അനുഷ്ഠാനങ്ങൾ മുടങ്ങിയതിൽ പ്രതിഷേധ സൂചകമായി മുളം കാളകളെ ക്ഷേത്രത്തി​െൻറ വടക്കുഭാഗത്തുള്ള പാരമ്പര്യസ്ഥലത്ത് വെച്ച് പുലയ സമുദായം തിരിച്ച് പോരുകയായിരുന്നു. പറയ സമുദായം വട്ട മുടി വെച്ച് തിരിച്ചു പോരുകയും ചെയ്തു. തടഞ്ഞതിനാൽ ഇരു സമുദായങ്ങളും നടത്തിവന്ന 12 ഇനം പൂജകളും ആചാര ആഘോഷങ്ങളുമാണ് മുടങ്ങിയത്. ഇതോടെ സവർണർക്ക് വേണ്ടി അവരുടെ ദാസന്മാർ ഉയർത്തിയ നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യത്തി​െൻറ പൊള്ളത്തരം തിരുവാണിക്കാവിൽ പുറത്തേക്ക് വന്നതായി ദിശ ജില്ല സെക്രട്ടറി പ്രകാശൻ അറക്കൽ, കമ്മിറ്റിയംഗം കെ.കെ. സുരേഷ്, തിരുവാണിക്കാവ് പുലക്കാവ് അധികാരി ജിതേഷ് കുമാർ, പുലക്കാവ് അംഗം രാഗിൽ മലയാറ്റിൽ, ദിശ ഇഞ്ചമുടി യൂനിറ്റ് പ്രസിഡൻറ് സഞ്ജു, യൂനിറ്റ് സെക്രട്ടറി സി.എസ്‌. മഹേഷ് എന്നിവർ പ്രസ്താവനയിൽ പഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story