Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിക്കുളം...

കോഴിക്കുളം വീണ്ടെടുക്കാൻ നാട്ടുകാർ കൈകോർത്തു

text_fields
bookmark_border
പഴഞ്ഞി: ഒരു തലമുറയുടെ ആശ്രയമായിരുന്ന കോഴിക്കുളം ചണ്ടിയും പുല്ലും നിറഞ്ഞ് നശിച്ചു. പോർക്കുളം പഞ്ചായത്തിലാണ് ഈ കുളം. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രദേശവാസികളാണ് ചുറ്റുപാടും കഴിയുന്നത്. അതിനാൽ കുളത്തി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ ആരും എത്താറില്ല. കോഴിക്കുളം നീന്തൽ പരിശീലന കേന്ദ്രമാക്കുമെന്ന വാഗ്ദാനവുമായിട്ടായിരുന്നു കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ രാഷ്ട്രീയക്കാർ പ്രദേശവാസികളെ സമീപിച്ചത്. എന്നാൽ വാഗ്ദാനം വാക്കുകളിൽ ഒതുങ്ങി. കുളത്തിന് സുരക്ഷ ഭിത്തി നിർമിക്കാൻ പോലും ആരും വന്നില്ല. ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും പഞ്ചായത്ത് അധികാരികൾ കണ്ടില്ലെന്ന് നടിച്ചു. ഈ സാഹചര്യത്തിലാണ് പ്രകൃതിസംരക്ഷണ സംഘത്തി​െൻറ പ്രവർത്തകർ കുളം നന്നാക്കണമെന്നാവശ്യപ്പെട്ട് പോർക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. നടപടിയെടുക്കാതിരുന്നതോടെ നാട്ടുകാരെ സംഘടിപ്പിച്ച് പ്രതിഷേധ മനുഷ്യകവചം തീർത്തു. ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. മാസ്പെറ്റീഷൻ നൽകാനും തീരുമാനിച്ചു. പ്രകൃതി സംരക്ഷണ സംഘം ജില്ല ജനറൽ സെക്രട്ടറി എൻ. ഷാജി തോമസ്, അനീഷ് ഉലഹന്നാൻ, ഡെന്നീസ് മങ്ങാട്, ഗ്ലാക്സൺ പുലിക്കോട്ടിൽ, കോഴിക്കുളം സംരക്ഷണ സമിതി പ്രസിഡൻറ് പി.വി. സ്കറിയാച്ചൻ, സന്തോഷ്, വിജോ വിൽസൺ, ഉക്രു, ഡേവീസ് പഴുന്നാൻ, വിജിൻ മണ്ടുമ്പാൽ, അംബുജം ഓടേരി, വിലാസിനി ഓടേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story