Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഴക്കടലിൽ മത്സ്യബന്ധന...

ആഴക്കടലിൽ മത്സ്യബന്ധന ബോട്ടി​െൻറ അടിപ്പലകയിളകി; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ട​ു

text_fields
bookmark_border
ചാവക്കാട്: മത്സ്യബന്ധനത്തിനിടെ അടിപ്പലകയിളകി വെള്ളം കയറിയ ബോട്ടിൽ നിന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടാനായി അതിവേഗം തിരികെ വന്ന തൊഴിലാളികൾ കരയിലിടിച്ചു കയറ്റിയ ബോട്ട് തകർന്നു. കടപ്പുറം മുനക്കക്കടവ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിനു പോകുന്ന കന്യാകുമാരി സ്വദേശി പനി കോണി​െൻറ ഉടമസ്ഥതയിലുള്ള എസ്.സി.ആർ എന്ന പേരിലുള്ള ബോട്ടാണ് പൂർണമായും തകർന്നത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. അഞ്ചങ്ങാടി വളവ് ബീച്ചിലാണ് ബോട്ട് ഇടിച്ചു കയറ്റിയത്. കടൽ ഭിത്തിയുള്ള ഭാഗമാണിവിടം. കടൽ ശാന്തമായതിനാലാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ബോട്ടി​െൻറ സ്രാങ്ക് കൂടിയായ പനികോണ്‍, കുറുമ്പനൈ സ്വദേശികളായ കനകരാജ്, സുബിന്‍, ജെറാള്‍ഡ്, ആൻറണി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച പുലർച്ചെ മുനക്കകടവ് ഹാര്‍ബറില്‍ നിന്ന് പോയ ബോട്ട് അഞ്ചങ്ങാടി വളവിന് നേരെ അഞ്ഞൂറോളം മീറ്റർ അകലെ മീൻ പിടിക്കുകയായിരുന്നു. ഇതിനിടയിലാണ് ബോട്ടി​െൻറ അടിപ്പലകയിളകി അകത്തേക്ക് വെള്ളം കയറാൻ തുടങ്ങിയത്. ബോട്ട് കടലില്‍ മുങ്ങുമെന്ന പരിഭ്രാന്തിയിലായി. ഇതോടെ എത്രയും പെട്ടെന്ന് കരപിടിക്കാൻ തീരുമാനിച്ചു. മുനക്കക്കടവിൽ ഇവർ പതിവായി കെട്ടിയിടുന്ന ഹാർബറിലെത്തണമെങ്കിൽ കുറേ ദൂരം ഓടിച്ച് അഴിമുഖം കടക്കണം. അത്രയും ദൂരത്തെത്തുന്ന നേരം കൊണ്ട് ബോട്ട് മുങ്ങിത്താഴും. സാധാരണ ഇത്തരം ബോട്ടുകൾ അറ്റകുറ്റപ്പണിക്കായാണ് കരയിലേക്ക് കയറ്റിയിടുന്നത്. മറ്റു സമയങ്ങളിൽ കടലിലോ പുഴയിലോ നിർത്തലാണ് പതിവ്. കടലിലാണെങ്കിൽ മറ്റൊരു ചെറുവഞ്ചിയിൽ കയറിയാണ് കരയിലേക്ക് മടങ്ങുക. കടലിൽ ആങ്കറിട്ട് നിർത്തിയാലും ബോട്ട് മുങ്ങുക മാത്രമല്ല ആളപായവുമുണ്ടാകും. ഇതോടെയാണ് എന്തുവന്നാലും നേരിടാനും കരയിലേക്ക് ഇടിച്ചുകയറ്റാനും തീരുമാനിച്ചത്. തൊഴിലാളികളുടെ ജീവനും ബോട്ടി​െൻറ എൻജിനും വേണ്ടിയാണ് ബോട്ടി​െൻറ മറ്റു ഭാഗങ്ങള്‍ തകരുമെന്നറിയാമായിരുന്നിട്ടും ഇവര്‍ കരയിലേക്ക് ഇടിച്ചുകയറ്റിയത്. എൻജിനൊഴികെ മറ്റ് ഭാഗങ്ങളെല്ലാം കരയിലിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന മീനും നഷ്ടപ്പെട്ടു. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം മേഖലയിൽ ആഴക്കടലിൽ പോകുന്ന പല ബോട്ടുകളും നിർമിച്ചിരിക്കുന്ന പലകകൾ ദ്രവിച്ചവയും പഴകിയവയാണെന്നും ഇത്തരം ബോട്ടുകൾ അധികൃതർ പരിശോധിക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story