Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേറ്റുകൾക്ക്​...

കോർപറേറ്റുകൾക്ക്​ കളമൊരുക്കുന്ന നിയമഭേദഗതികൾക്കെതിരെ മുന്നറിയിപ്പായി സമര കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്: കോർപറേറ്റ് വാഴ്ചക്ക് കളമൊരുക്കുംവിധം ഇടത് സർക്കാർ കൊണ്ടുവരുന്ന നിയമഭേദഗതികൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് ജനകീയ സമര കൺവെൻഷൻ. ഇടതുപക്ഷം ഭരിക്കുേമ്പാഴുള്ള തൊഴിലാളി വിരുദ്ധ നടപടികൾ ആരും എതിർക്കില്ലെന്ന ധാരണ തിരുത്തുമെന്ന് സമര കൺവെൻഷനിൽ സംസാരിച്ച സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, തൊഴിലാളി മേഖലയിലെ പ്രമുഖർ പ്രഖ്യാപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ജനങ്ങൾക്ക് വേണ്ടാത്തതും കോർപറേറ്റുകൾക്ക് മാത്രമായുള്ളതുമായ വികസനത്തി​െൻറ പാതയിലാണ് ഇടതുപക്ഷ സർക്കാറെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പറഞ്ഞു. വ്യവസായ സൗഹൃദമെന്ന പേരിലാണ് തൊഴിലാളി വിരുദ്ധവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം തടയുന്നതുമായ ബില്ലുകൾ തയാറാക്കുന്നതെന്നും തൊഴിലാളി വർഗത്തി​െൻറ വിയർപ്പിൽനിന്ന് ജനിച്ച പാർട്ടിയാണ് ഇത് ചെയ്യുന്നത് എന്നത് വേദനാജനകമാണെന്നും എ. വാസു പറഞ്ഞു. ലോക ബാങ്ക് മുന്നോട്ടുെവക്കുന്ന ആശയങ്ങൾക്ക് വേണ്ടിയാണ് പുതിയ നിയമങ്ങളെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. തൊഴിലാളികളെയും തൊഴിലാളി സംഘടനകളെയും വേണ്ടെന്ന് പറയുന്ന കോർപറേറ്റ് ഭാഷയിൽ മന്ത്രിമാർ പോലും സംസാരിക്കുന്നു. ഏഴ് നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെതിരെ ജനപക്ഷത്ത് നിൽക്കുന്ന പുതു രാഷ്ട്രീയത്തി​െൻറ നേതൃത്വത്തിൽ പ്രതികരിച്ച് സർക്കാറിനെ പിന്തിരിപ്പിക്കുമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. കേന്ദ്രസർക്കാർ പറഞ്ഞിട്ടാണ് നിയമഭേദഗതി എന്നാണെങ്കിൽ, കേരളം വേറിട്ട് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ഇടക്ക് പറയുന്നത് ഒഴിവാക്കണമെന്ന് അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. അഡ്വ. പി. കുമാരൻ കുട്ടി, ജോസഫ് ജോൺ, അസ്ലം ചെറുവാടി എന്നിവരും സംസാരിച്ചു. പി.സി. ഭാസ്കരൻ സ്വാഗതവും എ.പി. വേലായുധൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story