Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാൽപ്പന്ത്​ കളിയുടെ ...

കാൽപ്പന്ത്​ കളിയുടെ സ്വന്തം കൊട്ടിക്കൽ ഗ്രാമം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കാൽപ്പന്ത് കളിയെ കൈവിടാതെ കളിച്ച അഴീക്കോട് കൊട്ടിക്കൽ ഗ്രാമം ലോകകപ്പ് ലഹരിക്കായി കൺതുറന്നുകഴിഞ്ഞു. കാൽപ്പന്ത് കളിയുടെ ആവേശെത്ത ഹൃദയത്തോട് ചേർത്ത് പിടിച്ച ഇവിടത്തെ സായാഹ്നങ്ങൾ ഫുട്ബാൾ കളിയുടെ ആരവങ്ങളുേടതാണ്. കളിക്കമ്പം തലക്ക് പിടിച്ചതോടെ 20 വർഷം തുടർച്ചയായി ഇൗ ലോക കളിയുടെ അഖില കേരള സെവൻസ് പോരാട്ടത്തിനും ഇൗ ഗ്രാമം വേദിയായി. രണചേതന ക്ലബി​െൻറ സംഘാടനത്തിലായിരുന്നു അത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഫുട്ബാൾ കളിക്കാർ ഇൗ ഗ്രാമത്തിൽ പന്ത് തട്ടാനെത്തി. പലപ്പോഴും പൊടിപാറും പോരാട്ടങ്ങൾക്ക് കൊട്ടിക്കൽ ഗ്രാമം സാക്ഷ്യം വഹിച്ചു. മൈതാനം കിട്ടാതായതോടെ ഇൗ വർഷം മാത്രമാണ് ഇതിനൊരു ഭംഗം വന്നത്. പ്രദേശത്തി​െൻറ കലാകായിക സാംസ്കാരിക വളർച്ച ലക്ഷ്യമിട്ട് എസ്.െഎയായ വി.െഎ. അഷറഫ്, രമേശ് കൈമാപറമ്പിൽ, ശശി കല്ലയിൽ, വി.എസ്. ലാൽജി തുങ്ങിയവരുടെ നേതൃത്വത്തിൽ 1980 ലാണ് രണേചതന സ്ഥാപിതമായത്. മുൻ ലോകകപ്പി​െൻറ അതേ മാതൃകയിൽ കാൽപ്പന്ത് കളിയുടെ ലോകമേളയെ ഉത്സവമാക്കി മാറ്റാനുള്ള മുന്നൊരുക്കം നടക്കുകയാണ്. 16 എം.എം സ്ക്രീനിലാണ് കൊട്ടിക്കലിൽ ലോകമേള പ്രദർശനം.
Show Full Article
TAGS:LOCAL NEWS 
Next Story