Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവര്‍ഗീസേട്ടന്‍ ഇനി...

വര്‍ഗീസേട്ടന്‍ ഇനി മധുര സ്മരണ

text_fields
bookmark_border
കൊടകര: നാലരപ്പതിറ്റാണ്ടോളം കുട്ടികള്‍ക്ക് ഐസ് മിഠായിയുമായി നാടുചുറ്റിയ വര്‍ഗീസേട്ടന്‍ (കൊടകര കൊപ്രക്കളം വടക്കേത്തല വര്‍ഗീസ് (65) ഓര്‍മയായി. 70കളിലും 80കളിലും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ പഠിച്ചവര്‍ക്ക് വര്‍ഗീസ് മധുരിക്കുന്ന ഓര്‍മയാണ്. ഇൻറര്‍വെല്‍ മണി മുഴങ്ങുമ്പോള്‍ സൈക്കിളില്‍ ഘടിപ്പിച്ച മണി മുഴക്കിക്കൊണ്ട് സ്‌കൂള്‍ പരിസരത്ത് നിലയുറപ്പിക്കുന്ന വര്‍ഗീസിന് ചുറ്റും കുട്ടികള്‍ തിക്കിത്തിരക്കി നിന്ന കാലമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ നാട്ടിടവഴികളിലൂടെ മണിമുഴക്കി കൊണ്ട് വര്‍ഗീസേട്ട​െൻറ സൈക്കിള്‍ കടന്നുപോയിരുന്നു. മധ്യവേനലധിക്കാലത്താണ് ഏറ്റവും കൂടുതല്‍ ഐസ് ഫ്രൂട്ട് വിൽപന നടന്നിരുന്നത്. ഉത്സവ പറമ്പുകളിലും പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങളിലും ഇദ്ദേഹത്തി​െൻറ സാന്നിധ്യം ഉണ്ടായിരുന്നു. ഇരുപതു വയസ്സുള്ളപ്പോള്‍ മുതല്‍ ആരംഭിച്ച ഐസ് ഫ്രൂട്ട് കച്ചവടം രണ്ടാഴ്ച മുമ്പു വരേക്കും ഇദ്ദേഹം തുടര്‍ന്നു. കാലവര്‍ഷം തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും മറ്റത്തൂരിലെ ഇടവഴികള്‍ താണ്ടി വര്‍ഗീസേട്ട​െൻറ ഐസ് ഫ്രൂട്ട് സൈക്കിള്‍ വണ്ടി എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story