Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരൂപ്പടന്നയിൽ ഫുട്ബാൾ...

കരൂപ്പടന്നയിൽ ഫുട്ബാൾ ആവേശം

text_fields
bookmark_border
കരൂപ്പടന്ന: ലോകകപ്പിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ആകാശത്തോളമായി. 40 വർഷത്തോളം പഴക്കമുള്ള കരൂപ്പടന്ന ന്യൂ ഹീറോസ് ക്ലബ്ബ് ലോകകപ്പ് മൽസരങ്ങൾ കാണാൻ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. വലിയ സ്ക്രീനും ഇരിക്കാൻ കസേരകളും സ്വന്തമായി വാങ്ങി. വിവിധ ടീമുകളെ അനുകൂലിച്ചു കൊണ്ട് നിരവധി ഫ്ലക്സ് ബോർഡുകളും കമാനങ്ങളും പ്രദേശത്തി​െൻറ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ഫൈറ്റിങ് ഹീറോസ് ക്ലബ്ബും തുടർന്ന് ന്യൂ ഹീറോസ് ക്ലബ്ബും നടത്തിയിരുന്ന പ്രാദേശിക ടൂർണമ​െൻറുകളിലൂടെ നിരവധി കളിക്കാരാണ് ഉയർന്നു വന്നത്. പാപ്പച്ചൻ, ഷറഫലി, വി.പി.സത്യൻ, ഐ.എം.വിജയൻ തുടങ്ങി നിരവധി അന്തർദേശീയ - ദേശീയ - സംസ്ഥാന - യൂനിവേഴ്സിറ്റി താരങ്ങൾ കരൂപ്പടന്നയിലെ ഫുട്ബാൾ ടൂർണമ​െൻറുകളിൽ സ്ഥിര സാന്നിധ്യങ്ങളായിരുന്നു. കരൂപ്പടന്നയിലെ ഫുട്ബാൾ ടീം ജില്ലയിലും പുറത്തും നിരവധി ഫുട്ബാൾ ടൂർണമ​െൻറുകളിൽ പങ്കെടുത്ത് ഒന്നാമതെത്തിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story