Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരന്തരപ്പിള്ളി...

വരന്തരപ്പിള്ളി പൗണ്ട്-വെട്ടിങ്ങാപ്പാടം റോഡ് തോടായി

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പൗണ്ട്-വെട്ടിങ്ങാപ്പാടം റോഡ് കുണ്ടും കുഴിയുമായി. പൗണ്ട് മുതല്‍ വെട്ടിങ്ങാപ്പാടം തേക്ക് തോട്ടം വരെയുള്ള ഭാഗമാണ് ടാറിളകി ചളിക്കുളമായത്. മഴ ശക്തമായതോടെ റോഡിലെ കുഴികളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ടാറിട്ട റോഡാണിത്. ടാറിങ്ങിൽ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരന് തുക അനുവദിച്ചു നല്‍കിയിരുന്നില്ല. പിന്നീട് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. കാലവര്‍ഷത്തിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വീതി കുറഞ്ഞ റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായിരിക്കുകയാണ്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷ​െൻറ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി സുകുമാരന്‍ പാലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ശിഹാബ് പെരുവാന്‍കുഴിയില്‍, സുരേഷ് ചെമ്മനാടന്‍, എല്‍ദോസ് മാത്യു, സുബീഷ്, ജോണ്‍സണ്‍ കൊഴുവത്ത് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story