Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂൾ അക്കാദമിക്​...

സ്​കൂൾ അക്കാദമിക്​ ഡയറക്​ടർക്ക്​ തടവുശിക്ഷ

text_fields
bookmark_border
ചാലക്കുടി: അധ്യാപികയെ മാനസികമായി പീഡിപ്പിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള പരാതിയിൽ സ്‌കൂൾ അക്കാദമിക് ഡയറക്ടർക്ക് തടവുശിക്ഷ. മാള അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപികയായിരുന്ന പയ്യന്നൂർ കാങ്കോൽ സ്വദേശിനി നൽകിയ പരാതിയിലാണ് സ്‌കൂൾ അക്കാദമിക് ഡയറക്ടറായിരുന്ന തിരുവല്ല കുട്ടാപ്പുഴ ബി.സി.ടി.എഫ് ഫാക്കൽറ്റി ക്വാർട്ടേഴ്‌സിലെ സോജൻ കെ. വർഗീസിനെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുമാസം തടവിന് ശിക്ഷിച്ചത്. രണ്ടാം പ്രതിയായി ചേർത്തിരുന്ന ആളൂർ കല്ലേറ്റുങ്കര ചക്കാലക്കൽ ടിനി ജിക്‌സോയെ കുറ്റക്കാരിയല്ലെന്നു കണ്ട് വെറുതെ വിട്ടു. ഉപരിപഠനാർഥം അവധിക്കുള്ള അപേക്ഷ നിരസിച്ചതിെനത്തുടർന്ന് അധ്യാപിക 2015 നവംബറിൽ രാജിക്കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെ അക്കാദമിക് ഡയറക്ടർ സോജൻ കെ. വർഗീസ് കാബിനിലേക്കു വിളിപ്പിച്ച് മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ഇതു തെറ്റാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയുടെ സ്‌കൂളിലെ അവസാന പ്രവൃത്തി ദിവസം ഫോണിൽ വിളിച്ച് ആനുകൂല്യങ്ങൾ ലഭിക്കാൻ താൻ പറഞ്ഞത് അനുസരിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും അവഹേളിക്കുകയും ചെയ്തു. ഇതോടെ സ്‌കൂളിൽ കുഴഞ്ഞു വീണ അധ്യാപികയെ ജീവനക്കാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികമായി തകർന്ന അധ്യാപികയെ സൈക്കോളജി വിഭാഗത്തിലടക്കം ചികിത്സക്ക് വിധേയയാക്കിയതി​െൻറ രേഖകൾ സഹിതം കോടതിയിൽ സാക്ഷിമൊഴി നൽകി. മാള പൊലീസ് പരാതിയിൽ കേസെടുക്കാതെ ഒത്തുതീർപ്പ് ശ്രമം നടത്തി. ഒടുവിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്കും പരാതി നൽകിയ ശേഷമാണ് മൂന്നു മാസത്തിനു ശേഷം കേസ് രജിസ്റ്റർ ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story