Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇതര മതസ്​ഥനെ പ്രണയിച്ച ...

ഇതര മതസ്​ഥനെ പ്രണയിച്ച യുവതിക്ക്​​ പീഡനം അമ്മ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം​

text_fields
bookmark_border
ചാവക്കാട്: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതി​െൻറ പേരിൽ യുവതിയെ മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തിൽ തടങ്കലില്‍ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ഡോക്ടറുമുൾെപ്പടെ 24 പേര്‍ക്കെതിെര കേസെടുത്ത് അന്വേഷിക്കാന്‍ ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ജലി എന്ന യുവതി സമര്‍പ്പിച്ച സ്വകാര്യ ഹരജിയിലാണ് കോടതി നടപടി. യുവതിയുടെ മാതാവ് വിനീത, അമ്മാവന്‍മാരായ നരോത്തമന്‍, വേണുഗോപാല്‍, കൊച്ചി അമൃത ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം അഡീഷനല്‍ പ്രഫ. ഡോ. എന്‍. ദിനേശന്‍, ബന്ധുക്കളായ അനിത, അനില്‍, ആനന്ദ്, സുജിത്ത്, സ്മിത ഭട്ട്, ബിന്ദു, ഉദയന്‍, ഷിജു, പുരുഷോത്തമന്‍, ദേവദാസ് കണ്ടാലറിയുന്ന 10 പേരും പ്രതികളാകും. വധശ്രമം, മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമം ഉൾപ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്താനാണ് നിർദേശം. കേരള ഡി.ജി.പിക്കും ഗുരുവായൂര്‍ സി.ഐക്കും യുവതി നൽകിയ പരാതി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. പിതാവി​െൻറ പരിചയക്കാരനായ യുവാവുമായാണ് യുവതി പ്രണയത്തിലായത്. പിതാവി​െൻറ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍പ്പാരംഭിച്ചത്. ആദ്യം തൃശൂരിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ യുവതിക്ക് മാനസിക രോഗമുണ്ടെന്ന് അമൃത ആശുപത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. ഡോ. എന്‍. ദിനേശ​െൻറ നേതൃത്വത്തില്‍ 45 ദിവസം മരുന്നുകള്‍ കുത്തിെവച്ച് തന്നെ അമൃത ആശുപത്രിയില്‍ മയക്കി കിടത്തിയതായി അഞ്ജലി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷം മംഗലാപുരം ഉൾെപ്പടെ ആറോളം ആർ.എസ്.എസ് കേന്ദ്രങ്ങളിൽ തടവില്‍ പാർപ്പിച്ചു പീഡിപ്പിച്ചു. തന്നെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി കഴിഞ്ഞമാസം നാലിന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പിതാവി​െൻറ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മൂന്ന് ദിവസം കഴിഞ്ഞ് മംഗലാപുരത്ത് നിന്ന് പൊലീസ് മോചിപ്പിച്ചു യുവതിയെ അവിടെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചു.തുടർന്ന് 24ന് കേരളത്തിലെത്തിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story