Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅര്‍ബന്‍ ബാങ്ക്...

അര്‍ബന്‍ ബാങ്ക് നിയമനം: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്​

text_fields
bookmark_border
ഗുരുവായൂര്‍: അര്‍ബന്‍ ബാങ്ക് നിയമനത്തില്‍ അഴിമതി നടെന്നന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബാങ്കിലെ നിയമനത്തിന് അപേക്ഷിച്ചിരുന്ന കാവീട് സ്വദേശി ടി.എം. രാജീവ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ബാങ്ക് ചെയര്‍മാനായിരുന്ന വി. വേണുഗോപാല്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ഹരജി. ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തി അടുത്ത മാസം 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ വിഭാഗം ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഗുരുവായൂരിൽ അജൈവ മാലിന്യം നഗരസഭ ശേഖരിക്കും ഗുരുവായൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് അജൈവ മാലിന്യം നഗരസഭ ശേഖരിക്കും. പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റ് ഒരു മാസത്തിനകം ആരംഭിക്കാനും തീരുമാനിച്ചു. നഗരത്തി​െൻറ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന അജൈവ മാലിന്യം അടിയന്തരമായി നീക്കം ചെയ്യും. മാലിന്യ നീക്കത്തിന് ടെന്‍ഡര്‍ നല്‍കിയിട്ടുള്ള കമ്പനി ഇതിനകം മൂന്ന് ടണ്‍ മാലിന്യം കൊണ്ടുപോയി. ബാക്കിയുള്ളവ ഒരാഴ്ച്ചക്കുള്ളില്‍ നീക്കം ചെയ്യും. യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ നിര്‍മല കേരളന്‍, കെ.വി. വിവിധ്, എം. രതി, ടി.എസ്. ഷെനില്‍, മുന്‍ അധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, സെക്രട്ടറി വി.പി. ഷിബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എം. ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story