Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം രൂക്ഷം...

കടൽക്ഷോഭം രൂക്ഷം ദുരിതക്കയത്തിൽ തീരജീവിതം

text_fields
bookmark_border
എറിയാട്: രൂക്ഷമായി തുടരുന്ന കടൽക്ഷോഭം എറിയാടി​െൻറ തീരമേഖലയിലെ ജനജീവിതം ദുരിതക്കയത്തിലാക്കി. ഏതാനും ദിവസങ്ങളായി തുടരുന്ന കടലേറ്റം തിങ്കളാഴ്ച ശക്തിയാർജിച്ചതോടെ തകർന്ന കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ കരയിലേക്ക് അടിച്ചുകയറി. ചന്ത, മണപ്പാട്ടുചാൽ, ചേരമാൻ, ആറാട്ടുവഴി, പേബസാർ ബീച്ചുകളിൽ കടൽവെള്ളം തീരദേശ റോഡും കടന്ന് കിഴക്കോട്ട് കവിഞ്ഞൊഴുകി. ഇവിടങ്ങളിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. ബുധനാഴ്ച അമാവാസി ദിനമായതിനാൽ കടലേറ്റം അതിരൂക്ഷമാകുമെന്ന ആശങ്കയിലാണ് തീരവാസികൾ. ഓഖിദുരന്തത്തിനു ശേഷം ചെറിയ ഇടവേളയൊഴിച്ചാൽ ആറു മാസത്തിനിടെ തീരത്ത് ആശങ്കയൊഴിഞ്ഞ ദിനങ്ങളുണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് കടലേറ്റം ശക്തമായതോടെ സ്ഥലത്തെത്തിയ റവന്യൂ, ഇറിഗേഷൻ ഉദ്യോഗസ്ഥരേയും പഞ്ചായത്തംഗങ്ങളേയും നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് എം.എൽ.എ വിളിച്ച യോഗത്തിൽ താൽക്കാലിക കടൽഭിത്തി ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്തെങ്കിലും ആവശ്യത്തിനുള്ള കരിങ്കല്ല് എത്താത്തതിനാൽ കുറച്ചു ഭാഗങ്ങളിൽ മാത്രമാണ് പ്രതിരോധം തീർക്കാനായത്. ഓഖിദുരന്തത്തിനു ശേഷം നേരത്തെ അനുമതി ലഭിച്ച 120 മീറ്റർ കടൽഭിത്തിയുടെ നിർമാണം ആരംഭിച്ചെങ്കിലും കരിങ്കല്ല് കിട്ടാനില്ലെന്ന കാരണത്താൽ കരാറുകാരൻ രണ്ടു മാസം മുമ്പ് നിർമാണം പാതിവഴിയിൽ നിർത്തി. കടൽക്ഷോഭം ചെറുക്കാൻ ശാശ്വത പരിഹാരമായി വൈപ്പിൻകരയിലേതു പോലെ ശക്തമായ കടൽഭിത്തിയും പുലിമുട്ടും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story