Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ ബോധവത്​കരണം

ആരോഗ്യ ബോധവത്​കരണം

text_fields
bookmark_border
കുന്നംകുളം: നഗരസഭ ആരോഗ്യ ജാഗ്രത 2018​െൻറ ഭാഗമായി വിദ്യ എൻജിനീയറിങ് കോളജ് എൻ.എസ്.എസ് വിദ്യാർഥികളുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. നഗരസഭ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ എൻ.എസ്.എസ് വളൻറിയർമാർ 'എ​െൻറ മാലിന്യം എ​െൻറ ഉത്തരവാദിത്വം'എന്നെഴുതിയ സ്റ്റിക്കറുകൾ പതിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച നോട്ടീസും മഴക്കാല രോഗപ്രതിരോധം സംബന്ധിച്ച നോട്ടീസും വിതരണം ചെയ്തു. വാർഡുകളിൽ കൗൺസിലർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ആരോഗ്യജാഗ്രത നിർദേശം നൽകി. ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുമ ഗംഗാധരൻ, മിഷ സെബാസ്റ്റ്യൻ, ഷാജി ആലിക്കൽ, സെക്രട്ടറി കെ.കെ. മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ. സ്റ്റാൻലി, എൻ.എസ്.എസ് കോഒാഡിനേറ്റർ അനിൽ കുമാർ, സുന്ദരൻ നായർ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, നഗരസഭ ആരോഗ്യ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story