Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾക്ക് ആദരം

വിദ്യാർഥികൾക്ക് ആദരം

text_fields
bookmark_border
കുന്നംകുളം: രാജീവ് ഗാന്ധി പഠനകേന്ദ്രം ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ ആദരണീയം-2018 സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് രാജീവ് ഗാന്ധി വിദ്യാഭ്യാസ പുരസ്കാരം നൽകി. ജില്ല പഞ്ചായത്ത് അംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി പഠനകേന്ദ്രം ബ്ലോക്ക് ചെയർമാൻ കിസാഫ് കരിക്കാട് അധ്യക്ഷത വഹിച്ചു. അവാർഡ് ദാനം കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീലാൽ ശ്രീധർ നിർവഹിച്ചു. കെ.എസ്.യു ജില്ല ഉപാധ്യക്ഷൻ നിഖിൽ ജോൺ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സെമിനാറിന് സുഷിൽ ഗോപാൽ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് സെക്രട്ടറി പി.എസ്. സുനീഷ്, കെ.എസ്‌.യു ജില്ല ജനറൽ സെക്രട്ടറി അനീഷ് ആൻറണി, വിഎസ്. ജിനേഷ്, ഷെഹീർ കോട്ടോൽ, ജമാൽ കോട്ടോൽ, മസ്താൻ കോട്ടോൽ, ജെറിൻ മടത്തോട്ടത്തിൽ, ടി.എ. റഫീഖ്, രാംദാസ്, എ.എസ്. ഷാഫി, ജെബിൻ ജെയ്മി, അനസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story