Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയോര കച്ചവട...

വഴിയോര കച്ചവട തൊഴിലാളി മാർച്ച്

text_fields
bookmark_border
ചാവക്കാട്: വഴിയോര കച്ചവട തൊഴിലാളികളെ അന്യായമായി കുടിയൊഴിപ്പിക്കാനുള്ള ദേശീയപാത ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവി​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ ദേശീയപാത ഓഫിസിലേക്ക് മാർച്ച് നടത്തി. ചാവക്കാട് നഗരസഭ ചെയർമാനും സി.ഐ.ടി.യു ചാവക്കാട് ഏരിയ സെക്രട്ടറിയുമായ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് റോഡരികിലെ സ്ഥിരം നിർമാണങ്ങളും ബോർഡുകളും റോഡിലേക്ക് തള്ളി നിൽക്കുന്ന തടസ്സങ്ങളും മാറ്റുന്നതിനുള്ള സർക്കാർ ഉത്തരവി​െൻറ മറപിടിച്ചാണ് പാവപ്പെട്ട വഴിയോര കച്ചവടക്കാരെ ഉദ്യോഗസ്ഥർ കുടിയിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജബ്ബാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. വേണുഗോപാൽ, കെ.എം. അലി, ഏരിയ സെക്രട്ടറി ജെയിംസ് ആളൂർ, മധു കല്ലറ്റ് തുടങ്ങിയവർ സംസാരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് സോമൻ, മണികണ്ഠൻ, ഇല്ല്യാസ് ബ്ലാങ്ങാട്, ഹാഷിം ചാവക്കാട്, സാജു, പങ്കജാക്ഷൻ, ഷാഹുൽ, ഗീത, അബു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story