Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേവസ്വത്തി​െൻറ...

ദേവസ്വത്തി​െൻറ വായനദിനാഘോഷം ഇന്നുമുതല്‍

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം മതഗ്രന്ഥശാല സംഘടിപ്പിക്കുന്ന വായനദിനാഘോഷം ചൊവ്വാഴ്ച തുടങ്ങും. ഉച്ചക്ക് രണ്ടിന് വായനശാല ഹാളില്‍ പ്രശ്നോത്തരി മത്സരം നടക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും രണ്ടിന് കവിത, കഥ, ഉപന്യാസ മത്സരം എന്നിവ നടക്കും. 19ന് രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ സന്ദേശം നല്‍കും. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി മുഖ്യാതിഥിയാകും. 20ന് കഥയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 21ന് ധർമ സങ്കൽപം ഭാരതത്തില്‍ എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മി ശങ്കര്‍ പ്രഭാഷണം നടത്തും. 22ന് കവിതാസ്വാദനത്തെപറ്റി രാധാകൃഷ്ണന്‍ കാക്കശ്ശേരിയും 23ന് പരമ്പരാഗത മാധ്യമവും നവമാധ്യമവും എന്ന വിഷയത്തില്‍ എം.പി. സുരേന്ദ്രനും ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story