Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് യാത്രികന്...

ബൈക്ക് യാത്രികന് മുന്നില്‍ പുലി; ഭീതിയില്‍ നാട്ടുകാര്‍

text_fields
bookmark_border
പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ പൂവ്വന്‍ച്ചിറ അഞ്ചാം വാര്‍ഡില്‍ വടക്കേമൂല പ്രദേശത്ത് ബൈക്ക് യാത്രികന് മുന്നിലൂടെ പുലി ഓടിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. മംഗലം സ്വദേശിയായ സുധീഷ് ബന്ധുവീട്ടില്‍നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് പുലി മുന്നിലൂടെ വാഴത്തോട്ടത്തിലേക്ക് ഓടുന്നത് കണ്ടത്. ഉടൻ നാട്ടുകാരെ അറിയിച്ചു. വനപാലകരും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വാഴത്തോട്ടില്‍ കണ്ട കാല്‍പാടുകള്‍ പുലിയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. സമീപത്തെ കശുമാവില്‍ പുലിമാന്തിയതി​െൻറ അടയാളങ്ങളും കണ്ടെത്തി. കഴിഞ്ഞവര്‍ഷം വാഴാനി വന്യജീവി സങ്കേതത്തില്‍ സ്ഥാപിച്ച കാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍ ആദ്യമായാണ് നാട്ടുകാരുടെ മുന്നില്‍ പുലി പ്രത്യക്ഷപ്പെടുന്നത്. വന്യജീവി സങ്കേതത്തിന് എറെ സമീപത്താണ് ഇപ്പോള്‍ പുലിയെ കണ്ടത്. നാട്ടുകാർ രാത്രിയാത്ര ഒഴിവാക്കാന്‍ വൈൽഡ് ലൈഫ് വാര്‍ഡന്‍ എ.ഒ. സണ്ണി നിർദേശിച്ചു. ആല്‍താമസമില്ലാത്ത തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. പുലി മനുഷ്യരെ ഓടിയെത്തി ആക്രമിക്കുകയില്ലെന്നും പുലിയെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വൈൽഡ് ലൈഫ് വാര്‍ഡന്‍ നിർദേശം നല്‍കി. കെ. രാജന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ് കെ.വി. അനിത, അംഗങ്ങളായ ടി.എ. ജയ, വി.ടി. സജീവ്കുമാര്‍, കെ.പി. എല്‍ദോസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story