Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലത്തീന്‍ പള്ളി...

ലത്തീന്‍ പള്ളി ഊട്ടുതിരുനാള്‍ ഇന്ന്

text_fields
bookmark_border
തൃശൂര്‍: തിരുഹൃദയ ലത്തീന്‍ പള്ളിയിലെ വിശുദ്ധ അന്തോണീസി​െൻറ ഊട്ടുതിരുനാള്‍ ചൊവ്വാഴ്ച ആഘോഷിക്കും. രാവിലെ 6.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് നൊവേന, ആരാധന. രാവിലെ 8.30ന് ദിവ്യബലിക്ക് ഫാ. നീല്‍ ചടയംമുറി മുഖ്യകാര്‍മികനാകും. 9.30ന് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം ഊട്ടുസദ്യ ആശീര്‍വദിക്കും. 10.30ന് പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 നിര്‍ധന യുവതികള്‍ക്കുള്ള വിവാഹധനസഹായം നല്‍കും. വിതരണോദ്ഘാടനം കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി നിര്‍വഹിച്ചു. മൂന്ന് നിര്‍ധന യുവതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം നല്‍കിയത്. 10 പേര്‍ക്കായി അഞ്ചുലക്ഷം രൂപയാണ് തിരുനാളിനോടനുബന്ധിച്ച് നല്‍കുന്നത്. പാവറട്ടി വിജയന്‍ മൂപ്പ​െൻറ നേതൃത്വത്തിലാണ് നേര്‍ച്ചസദ്യ തയാറാക്കുന്നത്. തിരുനാളിനെത്തുന്ന രണ്ടുലക്ഷത്തിലധികം പേര്‍ക്ക് ആരാധനക്രമങ്ങളില്‍ പങ്കെടുക്കാനും ഊട്ടുസദ്യയില്‍ പങ്കുചേരുവാനും കഴിയുന്ന വിധത്തില്‍ 70,000 സ്‌ക്വയര്‍ ഫീറ്റിലാണ് പന്തല്‍ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 9.30വരെ നേര്‍ച്ചസദ്യ ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story