Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോട്ടലുകൾക്ക് ഉടമസ്​ഥ...

ഹോട്ടലുകൾക്ക് ഉടമസ്​ഥ സംഘടനയുടെ ജാഗ്രത നിർദേശം

text_fields
bookmark_border
തൃശൂർ: മഴക്കാല രോഗങ്ങളുടെ സാഹചര്യത്തിൽ ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ തൃശൂർ ടൗൺ കമ്മിറ്റി താലൂക്കിലെ ഹോട്ടലുകൾക്ക് ജാഗ്രതാനിർദേശം നൽകി. അടുക്കളയും പരിസരവും വൃത്തിയായും ശുചിത്വമുള്ളതായും സൂക്ഷിക്കുക, പാചകം ചെയ്ത ഭക്ഷണ സാധനങ്ങളും പാകം ചെയ്യാനുള്ളവയും സുരക്ഷിതമായി മൂടിവെക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക, ഹോട്ടൽ പരിസരങ്ങളിൽ പ്രാണി, ഈച്ച, എലി, എട്ടുകാലി, തുടങ്ങിയവയുടെ ശല്യം ഒഴിവാക്കാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ശുചീകരണം നടത്തുക, ക്ഷുദ്രജീവികൾ പൊതുനിരത്തിൽ നിന്ന് സ്ഥാപനത്തിലേക്ക് കടക്കാതിരിക്കാൻ നടപടിയെടുക്കുക, മാലിന്യം കൃത്യമായി നിർമാർജനം ചെയ്യുക, തൊഴിലാളികൾക്ക് പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് കെ.എച്ച്.ആർ.എ ടൗൺ കമ്മിറ്റി പ്രസിഡൻറ് വി.ആർ. സുകുമാറും സെക്രട്ടറി എം. രഞ്ജിത്തും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story