Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കെടുതി രൂക്ഷം

മഴക്കെടുതി രൂക്ഷം

text_fields
bookmark_border
തൃശൂർ: കാലവർഷം ശക്തമായതോടെ ജില്ലയിൽ നഷ്്ടത്തി​െൻറ കണക്കും ഉയരുന്നു. ശക്തമായ കാറ്റിലും മഴയിലും മരംവീണ് നിരവധി വീടുകളാണ് തകർന്നത്. വലപ്പാട് മരംവീണ് വീട് പൂർണമായി തകർന്നപ്പോൾ വിവിധ സ്ഥലങ്ങളിലായി 21 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. മിക്കയിടത്തും വൻ മരങ്ങൾ കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. വൈദ്യുതി ലൈനിലേക്കും മരങ്ങൾ വീണിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമി​െൻറ ഷട്ടറുകള്‍ തുറന്നതിനാൽ ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ ശക്തിപ്രാപിച്ചതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങരുതെന്നും നിർദേശമുണ്ട്. ഏങ്ങണ്ടിയൂർ, ഏത്തായ്, വാടാനപ്പള്ളി മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ ദിവസവും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. കൊടകര മേഖലയിൽ കനത്ത മഴയിൽ 50ൽ അധികം വൈദ്യുതിക്കാലുകൾ നശിച്ചു. വെള്ളിയാഴ്ച പോയ വൈദ്യുതി ഞായറാഴ്ച വൈകീേട്ടാടെയാണ് പുനഃസ്ഥാപിക്കാനായത്. പരിപാടികൾ ഇന്ന് സാഹിത്യ അക്കാദമി ഹാൾ: നാട്ടക് ജില്ലാ അംഗത്വ വിതരണോദ്ഘാടനം -3.00
Show Full Article
TAGS:LOCAL NEWS 
Next Story