Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right14 പേർക്ക് ഡെങ്കി

14 പേർക്ക് ഡെങ്കി

text_fields
bookmark_border
തൃശൂർ: മഴക്കാലമായതോടെ വൈറൽ പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. കൊതുകി​െൻറ ഉറവിട നശീകരണം കാര്യക്ഷമമല്ലെന്ന നിലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി 14 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പരിസര ശുചിത്വം ഉറപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടാകുന്നതാണ് കൊതുകി​െൻറ വളർച്ചയെ സഹായിക്കുന്നത്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 1212പേർ വൈറൽ പനിക്ക് ചികിത്സ തേടിയതായാണ് രണ്ട് ദിവസത്തെ കണക്ക് വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നത് ചെറിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. മഴയെത്തിയതോടെ ദിവസവും ശരാശരി 650പേർ വിവിധ പനികളുമായി ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. കാലാവസ്ഥയിലെ വ്യതിയാനവും മാലിന്യം കുന്നുകൂടുന്നതുമാണ് പകർച്ചവ്യാധികളുടെ വ്യാപനത്തിനു സാധ്യത കൂട്ടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story