Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷകർ കരിദിനം ആചരിച്ചു

കർഷകർ കരിദിനം ആചരിച്ചു

text_fields
bookmark_border
തൃശൂർ: 104 സ്വതന്ത്ര കർഷക സംഘടനകളുടെ പൊതുവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘി​െൻറ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്ന കർഷക സമരത്തി​െൻറ ഭാഗമായി കരിദിനം ആചരിച്ചു. കർഷകനെ കടവിമുക്തനാക്കുക, തറവില ഉൽപാദന െചലവിനോട് 50 ശതമാനം കൂട്ടി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കോർപറേഷൻ ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി പോസ്റ്റ് ഒാഫിസിന് മുന്നിൽ സമാപിച്ചു. പൊതുയോഗത്തിൽ സമരസഹായ സമിതി ചെയർമാൻ ടി.കെ. വാസു, രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോഓഡിനേറ്റർ കെ.വി. ബിജു, കെ. രാധാകൃഷ്ണൻ, കർഷക സഹായസമിതി വൈസ് ചെയർമാൻ കെ. ശിവരാമൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് രാമചന്ദ്രൻ പേനകം, ഷാജു വാവക്കാട്ടിൽ, ജയപ്രകാശ് ഒളരി, ജോർജ് നെടുപുഴ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story