Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റ് മഴ;...

കാറ്റ് മഴ; കൊടുങ്ങല്ലൂർ താലൂക്കിൽ 13 വീടുകൾ ഭാഗികമായി തകർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കാറ്റിലും മഴയിലും െകാടുങ്ങല്ലൂർ താലൂക്കിലെ വിവിധ വില്ലേജുകളിൽ 13 വീടുകൾ ഭാഗികമായി തകർന്നു. മരങ്ങളും തെങ്ങും വീണാണ് വീടുകൾക്ക് നാശമുണ്ടായത്. മേത്തലയിൽ രണ്ടു പേർക്ക് പരിക്കേറ്റു. എറിയാടാണ് കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. എട്ട് വീടുകളാണ് എറിയാട് തകർന്നത്. മേത്തല, അഴീക്കോട്, എടവിലങ്ങ് വില്ലേജുകളിൽ ഒരോ വീടുകളും, പുല്ലൂറ്റ് രണ്ട് വീടുകളുമാണ് തകർന്നത്. അതേസമയം, തകർന്ന വീടുകളുടെ എണ്ണം കുടുമെന്നാണ് സൂചന. തിങ്കളാഴ്ച വില്ലേജ് ഒാഫിസർമാർ എത്തുന്നതോടെ മാത്രമേ കുടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. എം.ബി.ബി.എസ്: ശ്രീവിദ്യക്ക് ഒന്നാംറാങ്ക് കൊടുങ്ങല്ലൂർ: എം.ബി.ബി.എസ് പരീക്ഷയിൽ കൊടുങ്ങല്ലൂർ സ്വദേശി ശ്രീവിദ്യ സുരേഷിന് ഒന്നാംറാങ്ക് ലഭിച്ചു. 82.57 ശതമാനം മാർക്ക് നേടിയാണ് കൊടുങ്ങല്ലൂരിലെ എടവിലങ്ങിലുള്ള മണക്കാട്ടുപടി കുടുംബാംഗം എൻജിനീയർ സുരേഷി​െൻറയും വിൽമയുടെ ഏക മകളായ ശ്രീവിദ്യ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. എറണാകുളം ജില്ലയിലെ പറവൂർ ചാലാക്കയിലുള്ള ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർഥിയാണ് ശ്രീവിദ്യ. എടവിലങ്ങ് ഗവ. ഹൈസ്കൂളിലും പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലുമായി എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പൂർത്തിയാക്കി, എൻട്രൻസിൽ മികച്ച നിലവാരത്തോടെയാണ് ശ്രീവിദ്യ മെഡിസിന് ചേർന്നത്. ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഹൗസ് സർജൻസി ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ. കുഹാസ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം തൃശൂർ ഗവ. മെഡിക്കൽ കോളജിലെ മേധ മുരളി 80.36 ശതമാനം മാർക്കോടെ രണ്ടാം റാങ്കും ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ അഫ്രിൻ ഹനാൻ 78.32 ശതമാനം മാർക്കോടെ മൂന്നാംറാങ്കും കരസ്ഥമാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story