Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനങ്ങളുടെ കോലംമാറ്റി ...

വാഹനങ്ങളുടെ കോലംമാറ്റി ലോകകപ്പ് ആവേശം

text_fields
bookmark_border
ചാലക്കുടി: നാൽക്കവലകളിലെ ഫ്ലക്സിൽ മാത്രമല്ല, ലോകഫുട്ബാള്‍ ആവേശം സ്വന്തം വാഹനത്തിലും സ്റ്റിക്കറുകൾ പതിച്ച് ആവേശത്തിലാണ് ആരാധകർ. ചിലരുടെ വണ്ടിയുടെ രൂപംതന്നെ മാറി. നായരങ്ങാടി സ്വദേശി വിതയത്തില്‍ വില്‍സന്‍ അര്‍ജൻറീന ടീമി​െൻറ സ്റ്റിക്കര്‍ ത‍​െൻറ സ്വിഫ്റ്റ് കാറി​െൻറ പിന്‍ഭാഗത്ത് പതിപ്പിച്ചാണ് ടീമിനായി പ്രചാരണം നടത്തുന്നത്. ടീം അംഗങ്ങളുടെ ചിത്രത്തോടൊപ്പം ആട് സിനിമയില്‍ ബുള്ളറ്റില്‍ കയറി വരുന്ന ഷാജിപാപ്പ​െൻറ രൂപത്തില്‍ കളിക്കാരന്‍ മെസിയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ലോകകപ്പ് കഴിയും വരെ അര്‍ജൻറീനയും മെസിപാപ്പനും ഒപ്പമുണ്ടാകണമെന്നാണ് വില്‍സന്‍ പറയുന്നത്. കോടശ്ശേരി പഞ്ചായത്തിലെ അര്‍ജൻറീന ഫാന്‍സി​െൻറ നേതാവാണ് വില്‍സന്‍. കോടശ്ശേരി പരിസരത്തെ കവലകളില്‍ അര്‍ജൻറീനയുടെ ഫ്ലക്‌സുകളുടെ കൊടിതോരണങ്ങളും അലങ്കരിച്ചതിന് പുറമേയാണ് വാഹനത്തിലെ സ്റ്റിക്കര്‍ പ്രചാരണവും.
Show Full Article
TAGS:LOCAL NEWS 
Next Story