Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെമ്മണ്ട കായലില്‍ കവിത ...

ചെമ്മണ്ട കായലില്‍ കവിത വിതച്ചൊരു മഴയാത്ര

text_fields
bookmark_border
ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് ആവേശ അലകളായി. കവിതകളും നാടന്‍പാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സംഘശക്തിയുടെ വിളംബരമായി. കാറളം പുല്ലത്തറ പാലത്തില്‍നിന്ന് ചെമ്മണ്ട വഴി കരുവന്നൂര്‍ പുത്തന്‍തോട് പാലം വരെയായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്. പുല്ലത്തറ പാലത്തിന് സമീപം പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തക സിസ്റ്റർ റോസ് അേൻറാ അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബാബു, ഫാ. ജോണ്‍ പാലിയേക്കര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാറളം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.ആർ. ഭാസ്‌കരന്‍, പഞ്ചായത്ത് അംഗം ഐ.ഡി. ഫ്രാന്‍സീസ്, ബാബു കോടശ്ശേരി, എം.എൻ. തമ്പാന്‍, റഷീദ് കാറളം, കൗണ്‍സിലര്‍മാരായ സിന്ധു ബൈജന്‍, അല്‍ഫോണ്‍സ തോമസ്, ബിജി അജയകുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ, ലൈല ജോയി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗവും കണ്‍വീനറുമായ ധനേഷ് സ്വഗതവും പി.ആർ. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. രാജേഷ് തെക്കിനിയേടത്ത്, വി.വി. ശ്രീല, എം.ആർ. സനോജ്, രാധിക സനോജ് തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story