Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.​െഎ.വൈ.എഫ്​ കൺവെൻഷൻ

എ.​െഎ.വൈ.എഫ്​ കൺവെൻഷൻ

text_fields
bookmark_border
കാട്ടൂർ: എ.െഎ.വൈ.എഫ് കാട്ടൂർ പഞ്ചായത്ത് കൺവെൻഷൻ ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 100 ശതമാനം വിജയം നേടിയ കാട്ടൂർ ഗവ. ഹൈസ്കൂളിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു. ലോക്കൽ സെക്രട്ടറി എ.ജെ. ബേബി വൃക്ഷത്തൈ ഏറ്റുവാങ്ങി. തൈകളുടെ വിതരണവും നടന്നു. കെ.എ. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്വപ്ന നജിൻ, ടി.കെ. രമേഷ്, ജോജോ തട്ടിൽ, രാംകുമാർ, അധ്യാപിക ശ്രീകല, നജിൻ തുടങ്ങിയവർ സംസാരിച്ചു. മരങ്ങൾ വീണ് വീടുകൾക്ക് തകർച്ച കയ്പമംഗലം: വഞ്ചിപുരയിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. കൈതവളപ്പിൽ ഗോപാലകൃഷ്ണ​െൻറ ഓലമേഞ്ഞ വീടിന് മുകളിലാണ് കാറ്റിൽ തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകിയത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. അടുക്കള ഭാഗികമായി തകർന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂൾ പരിസരത്ത് നെടിയപറമ്പിൽ സാദിക്കി​െൻറ വീടിനുമേൽ പ്ലാവ് കടപുഴകി. തലനാരിഴക്ക് ദുരന്തം ഒഴിവായി. ചളിങ്ങാട് പോക്കാക്കില്ലത്ത് നസീറി​െൻറ വീടിനുമുകളിൽ അയ്നിമരം കടപുഴകിവീണു. സമീപത്തെ കോഴിക്കൂട് തകർന്നു. ആർക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS 
Next Story