Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദനവും പുരസ്കാര...

അനുമോദനവും പുരസ്കാര വിതരണവും

text_fields
bookmark_border
അന്തിക്കാട്: ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച അനുമോദന യോഗം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് ഇ. രമേശൻ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരവും ലോകകപ്പിനെ വരവേൽക്കാനായി സംഘടിപ്പിച്ച ഫുട്ബാളും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പ്രധാനാധ്യാപിക വി.ആർ. ഷില്ലി നൽകി. കെ.വി. രാജഗോപാല വാര്യർ സ്മാരക കർമശ്രേഷ്ഠ പുരസ്കാരം കെ.ജി. മിനിക്ക് സംവിധായകൻ സത്യൻ അന്തിക്കാട് സമർപ്പിച്ചു. ഫുൾ എ പ്ലസ് നേടി വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ, ഡി.സി.സി. വൈസ് പ്രസിഡൻറ് ജോസ് വള്ളൂർ, സുജിത് സുധി എന്നിവർ ഉപഹാരം നൽകി. മികച്ച വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് പി.എൻ.വൈ സഭ സെക്രട്ടറി എൻ.ഡി. ഉണ്ണികൃഷ്ണനും പഠനോപകരണങ്ങൾ രഞ്ജിത് മാമ്പുള്ളിയും വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അന്തിക്കാട് പത്മനാഭൻ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story