Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചക്കംകണ്ടം മാലിന്യം:...

ചക്കംകണ്ടം മാലിന്യം: സര്‍ക്കാറി​െൻറത് കടുത്ത മനുഷ്യാവകാശ ലംഘനം ^മുസ്​ലിം ലീഗ്

text_fields
bookmark_border
ചക്കംകണ്ടം മാലിന്യം: സര്‍ക്കാറി​െൻറത് കടുത്ത മനുഷ്യാവകാശ ലംഘനം -മുസ്ലിം ലീഗ് ചാവക്കാട്: ഗുരുവായൂർ നഗരത്തിലെ ലോഡ്ജുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കിവിട്ട് ചക്കംകണ്ടത്ത് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാെണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, എൻ. ഷംസുദ്ധീൻ എം.എൽ.എ എന്നിവർ ആരോപിച്ചു. മുസ്ലിം ലീഗ് പ്രവർത്തകർക്കും തെക്കൻ പാലയൂരിലെ പൗരാവകാശ പ്രവർത്തകർക്കുമൊപ്പം ചക്കംകണ്ടം കായൽ, മാലിന്യ സംസ്കരണ പദ്ധതിക്കായി നിർമിച്ച് പാതിവഴിയിലായ പ്ലാൻറ് എന്നിവ സന്ദര്‍ശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. ഒരു മഹാനഗരത്തിലെ കക്കൂസ് മാലിന്യം മറ്റൊരു ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിട്ട് നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത് നീതികരിക്കാനാവാത്തതും കടുത്ത ക്രൂരതയുമാണ്. ചക്കംകണ്ടം വിഷയം പ്രധാന വിഷയമാക്കി പരിഹാരം കാണാനുള്ള ഒരു പാക്കേജ് ഉടൻ തയാറാക്കേണ്ടതുണ്ടെന്ന് ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. ഈ പാക്കേജ് പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ആവശ്യമായ നടപടി സ്വീകരിക്കാൻ സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.എം. മുഹമ്മദ് ഗസാലി, മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. അബ്ദുല്‍ കരീം, സെക്രട്ടറി ലത്തീഫ് പാലയൂര്‍ എന്നിവർ നേതാക്കളെ അനുഗമിച്ചു. പൗരാവകാശ വേദി പ്രസിഡൻറ് നൗഷാദ് തെക്കുംപുറം, കൗണ്‍സിലര്‍ ലത പ്രേമന്‍, കുഞ്ഞിമൊയ്തീന്‍ ഹാജി, റിയാസ് ചാവക്കാട്, ആരിഫ്, അനീഷ് പാലയൂര്‍, കെ.യു. കാര്‍ത്തികേയന്‍, ദസ്തഗീര്‍ മാളിയേക്കല്‍, ശ്രീധരന്‍ ചക്കംകണ്ടം, എ.വി. മജീദ്, സി.എം. മുജീബ് എന്നിവരുമായി നേതാക്കൾ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story