Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമത കൗൺസിലർമാരെ...

വിമത കൗൺസിലർമാരെ മാറ്റിനിർത്താൻ ഡി.സി.സി നിർദേശം

text_fields
bookmark_border
ഗുരുവായൂര്‍: അർബൻ ബാങ്ക് വിവാദങ്ങളുടെ തുടർച്ചയായി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരെ പാർലമ​െൻററി പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഡി.സി.സി നേതൃത്വം നിർദേശം നൽകി. ബഷീർ പൂക്കോട്, കെ.ടി. വിനോദ്കുമാർ എന്നിവരെ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് നിർദേശം. കൗൺസിൽ യോഗങ്ങളിൽ ഇവർ യു.ഡി.എഫ് തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുക്കുന്നതായി ഒരുവിഭാഗം കൗൺസിലർമാർ ഡി.സി.സി പ്രസിഡൻറിനെ നേരിൽകണ്ട് പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർ അധ്യക്ഷയായ വിദ്യാഭ്യാസ സ്ഥിരം സമിതിയെ വിമത കൗൺസിലർമാർ 'റസ്റ്റാറൻറ് കമ്മിറ്റി' എന്ന് വിളിച്ച് ആക്ഷേപിച്ച കാര്യവും ഡി.സി.സി പ്രസിഡൻറി​െൻറ ശ്രദ്ധയിൽപെടുത്തി. നേരത്തേ നടന്ന കൗൺസിലിൽ യു.ഡി.എഫ് ഇറങ്ങിപ്പോയപ്പോൾ വിമതർ കൗൺസിലിൽ പങ്കെടുത്ത കാര്യവും അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് വിമതപക്ഷത്തുള്ള രണ്ട് കൗൺസിലർമാരെ പാർലമ​െൻററി പാർട്ടി യോഗങ്ങളിൽനിന്ന് മാറ്റിനിർത്താൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ഇരുവിഭാഗവും തമ്മിലുള്ള തർക്കം തെരുവിലെ സംഘർഷമായി മാറിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story