Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊട്ടുതിരുനാൾ

ഊട്ടുതിരുനാൾ

text_fields
bookmark_border
വേലൂർ: തണ്ടിലം സ​െൻറ് ആൻറണീസ് ദേവാലയത്തിലെ ആഘോഷിച്ചു. രാവിലെ പള്ളിയിൽ ദിവ്യബലി, തിരുന്നാൾ ദിവ്യബലി, ലദീഞ്ഞ്, നൊവേന, പുലിയന്നൂർ സ​െൻറ് മേരീസ് കപ്പേളയിലേക്ക് ജപമാല പ്രദക്ഷിണം, ഊട്ടുസദ്യ എന്നിവ നടന്നു. കുറുമാൽ കപ്പുച്ചിൻ ആശ്രമത്തിലെ ഫാ. വിൽജോ മുഖ്യകാർമികനായി. ഫാ. ജോയ്സൻ തിരുന്നാൾ സന്ദേശം നൽകി. തിരുന്നാൾ ആഘോഷങ്ങൾക്ക് ദേവാലയ വികാരി ഫാ. സനോജ് അറങ്ങാശ്ശേരി, കൈക്കാരന്മാരായ ആൻറണി കുറ്റിക്കാട്ട്, റെന്നി പുലിയന്നൂർ, അഖിൽ മണലിൽ, കൺവീനർ സി.ഒ. സിജോ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾക്ക് അനുമോദനം വേലൂർ: കുറുവണ്ണൂർ ഗ്രാമീണ വായനശാല യുവജനവേദിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും സെമിനാറും സംഘടിപ്പിച്ചു. 'ആധുനികകാലത്തെ യുവചിന്തകൾ' വിഷയത്തിൽ നടന്ന സെമിനാർ എ.ഡി. ബെന്നി ഉദ്ഘാടനം ചെയ്തു. രാജൻ എലവത്തൂർ വിഷയാവതരണം നടത്തി. വാർഡ് അംഗം ശ്രീജ നന്ദൻ സമ്മാന വിതരണം നടത്തി. വായനശാല പ്രസിഡൻറ് സനീഷ്, സെക്രട്ടറി രജീഷ് കാപ്പിയൂർ, രാജേഷ് ഹരിദാസ്, ബാലവേദി കോഒാഡിനേറ്റർ പ്രദീപ് നമ്പീശൻ, ലൈേബ്രറിയൻ ആനന്ദ് പുതൂർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story