Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനകള്‍ക്ക്​ സമീപം...

ആനകള്‍ക്ക്​ സമീപം വൻമരങ്ങള്‍ വീണു

text_fields
bookmark_border
ഗുരുവായൂര്‍: ദേവസ്വം ആനത്താവളത്തിൽ ആനകള്‍ക്കു മുന്നില്‍ വൻമരങ്ങള്‍ കടപുഴകി വീണു. ശനിയാഴ്ച രാവിലെ 10.30ഓടെ ഉണ്ടായ കനത്ത കാറ്റിലാണ് മരങ്ങൾ വീണത്. മദപ്പാടിലായിരുന്ന കൊമ്പന്‍ വിഷ്ണുവി​െൻറ കെട്ടുംതറിയിലേക്കാണ് മരം വീണത്. ശബ്ദംകേട്ട് ആന അൽപം മാറി നിന്നതിനാൽ തലനാരിഴക്ക് ദുരന്തം ഒഴിവായി. രോഗബാധിതനായി കാലങ്ങളായി ഷെഡിൽ കഴിയുന്ന മുകുന്ദനെയും ബാലുവിനെയും തളച്ചതിന് സമീപത്തും മരം വീണു. മുകുന്ദ‍​െൻറ എതിര്‍വശത്തേക്കാണ് മരം വീണത്. ബാലുവിനെ കെട്ടിയിട്ടുള്ളതിനു മുന്നിലെ ആലിൻ കൊമ്പാണ് മുറിഞ്ഞുവീണത്. കാറ്റില്‍ വീണ മരങ്ങളെല്ലാം ഉച്ചയോടെ മുറിച്ചുമാറ്റി. ആനത്താവളത്തിലെ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കാൻ ദേവസ്വം വനംവകുപ്പിന് കത്ത് നിൽകിയിട്ട് ഏറെക്കാലമായിട്ടും മറുപടി ലഭിച്ചിട്ടില്ലത്രെ. ആനകളുടെ ജീവന് ഭീഷണിയായി നിരവധി വൻ മരങ്ങൾ ആനത്താവളത്തിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story