Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസിന്​ രൂക്ഷ...

കോൺഗ്രസിന്​ രൂക്ഷ വിമർശനവുമായി കെ.എസ്.യു പ്രമേയം

text_fields
bookmark_border
തൃശൂർ: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കെ.എസ്.യു തൃശൂർ ജില്ല കമ്മിറ്റി. രണ്ട് നാൾ നീണ്ട പഠന ക്യാമ്പി​െൻറ സമാപന പ്രേമയത്തിലാണ് രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ നിലപാട് അറിയിച്ചത്. രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട യുവ എം.എൽ.എമാരുടെ അമർഷം ഫേസ്ബുക്കിൽ അല്ല, നിയമസഭ രേഖകളിലാണ് ഇടം പിടിക്കേണ്ടത്. നിർണായക സമയത്ത് ധീര നിലപാടെടുത്ത് മുന്നോട്ടുപോകാൻ ആർജ്ജവം കാട്ടണം. രാജ്യസഭ വിവാദം തുടങ്ങിയ കാലത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ട് നിലപാട് എന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പത്മവ്യൂഹത്തിലാക്കിയതിന് കാലം മാപ്പുതരില്ല. കിട്ടുന്ന ലൈക്കുകൾക്കപ്പുറം യുവ എം.എൽ.എമാർ തങ്ങളുടെ വാക്കുകളോട് നീതി പുലർത്തുന്നുവെങ്കിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള ആർജ്ജവം കാട്ടണം. തൃശൂർ ജില്ലയിൽ കോൺഗ്രസി​െൻറ 'പ്രതാപം'പേരിൽ മാത്രമായെന്നും പ്രമേയം വിമർശിക്കുന്നു. ജില്ലയിലെ കോൺഗ്രസിന് കൺട്രോൾ റൂമുകളും ഗിമ്മിക്കുകളുമല്ല വേണ്ടത്, കാര്യക്ഷമതയും നിഷ്പക്ഷ നിലപാടും ആത്മാർഥതയുമുള്ള നേതൃത്വമാണ്. പോഷക സംഘടനകളെ നിയന്ത്രിക്കാൻ ഡി.സി.സിയിൽ കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനത്തെയും കെ.എസ്.യു വിമർശിക്കുന്നു. കൺട്രോൾ റൂം കൊണ്ട് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളെ കൺട്രോൾ െചയ്യാൻ ശ്രമിക്കുന്നത് മലർപ്പൊടിക്കാര​െൻറ സ്വപ്നമാവും. സംഘ്പരിവാർ സംഘടനകളും ഇടത്പക്ഷവും ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തിപ്പെടുത്തുമ്പോൾ കോൺഗ്രസ് ജില്ല കമ്മിറ്റി റിമോട്ട് കൺട്രോൾ രാഷ്ട്രീയ പ്രവർത്തനം നടത്താമെന്നാണ് സ്വപ്നം കാണുന്നതെന്ന് പ്രമേയം പരിഹസിക്കുന്നു. തൃശൂരിൽ മുമ്പ് കെ.എസ്.യു നടത്തിയ സംസ്ഥാന ക്യാമ്പിൽ തലമുറമാറ്റം ആവശ്യപ്പെട്ട് പ്രസംഗിച്ച് ൈകയടി വാങ്ങിയവർ വിദ്യാർഥി നേതാവിന് സീറ്റ് നൽകാൻ ഹൈകമാൻഡ് തീരുമാനിച്ചപ്പോൾ അതിനെതിരെ 'കഴുക്കോലിൽ ഇരുന്ന് ഉളിയെറിഞ്ഞ് പെരുന്തച്ചനായി മാറി'യത് അപഹാസ്യമാണെന്ന്, കയ്പമംഗലം സീറ്റ് വിവാദത്തിൽ ടി.എൻ. പ്രതാപനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നു. യുവാക്കൾക്ക് സീറ്റ് നിഷേധിക്കാൻ മുകളിലേക്ക് പ്രേമലേഖനം അയച്ചവർ ബൂത്ത് കമ്മിറ്റികൾ പ്രവർത്തനക്ഷമമാക്കാൻ താഴെത്തട്ടിലേക്ക് കൂടി കത്തയച്ചാൽ ജില്ലയിൽ കോൺഗ്രസ് ശക്തമാകും. കെ.പി.സി.സി യോഗത്തിൽ ൈകയടി കിട്ടാൻ നാമമാത്ര ബൂത്ത്കമ്മിറ്റികൾ രൂപവത്കരിച്ചാൽ ജില്ലയിൽ ഒരു എം.എൽ.എ എന്നുള്ളത് പൂജ്യമായാലും അത്ഭുതപ്പെടാനില്ല. കേസിൽപ്പെട്ടതി​െൻറ ബാധ്യത തീർക്കാൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറിന് പൂക്കച്ചവടം നടത്തേണ്ടി വന്നത് ആരുടെ പരാജയമാണെന്ന് കോൺഗ്രസ് നേതൃത്വം പറയണമെന്നും ക്യാമ്പിൽ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് സറൂഖ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പഠന ക്യാമ്പി​െൻറ രണ്ടാം ദിനത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ, പി.സി. വിഷ്ണുനാഥ്, എൻ.എസ്.യു ദേശീയ സെക്രട്ടറി രാഹുൽ മാങ്കൂട്ടം, കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story